ആ ഒഴിവാക്കൽ നല്ലതായി മാറി; തമിഴിൽ നിന്നും ചേക്കേറിയത് ബോളിവുഡിലേക്ക്…

എ​ന്‍റെ ഭൂ​ത​കാ​ല​ത്ത് മോ​ശ​മാ​യി പെ​രു​മാ​റി​യ​വ​രോ​ടൊ​ന്നും എ​നി​ക്ക് യാ​തൊ​രു വി​ദ്വേ​ഷ​വും ഇ​ല്ല. വ്യ​ക്തി​ജീ​വി​ത​ത്തി​ലും പ്രൊ​ഫ​ഷ​ണ​ല്‍ ജീ​വി​ത​ത്തി​ലും ഞാ​ന്‍ അ​ങ്ങ​നെ​യാ​ണ്.

ന​മ്മ​ള്‍ ഒ​ന്നും മ​ന​സി​ല്‍ കൊ​ണ്ടു ന​ട​ക്ക​രു​ത്. മ​റ​ക്കാ​നും പൊ​റു​ക്കാ​നു​മാ​ണ് ശ്ര​മി​ക്കേ​ണ്ട​ത്. എ​ന്‍റെ ക​രി​യ​റി​ന്‍റെ തു​ട​ക്ക​കാ​ല​ത്ത് നാ​ലു ദി​വ​സം അ​ഭി​ന​യി​ച്ച ശേ​ഷം ഒ​രു സി​നി​മ​യി​ല്‍ നി​ന്ന് എ​ന്നെ പു​റ​ത്താ​ക്കി​യി​ട്ടു​ണ്ട്.

എ​ന്നാ​ല്‍ പി​ന്നീ​ട് ഞാ​ന്‍ വ​ലി​യ താ​ര​മാ​യി മാ​റി​യ​പ്പോ​ള്‍ അ​യാ​ള്‍ ത​ന്നെ നാ​യി​ക​യാ​ക്കാ​ന്‍ ത​യാ​റാ​യി. ചെ​റി​യ പ്രാ​യ​ത്തി​ല്‍ നേ​രി​ടേ​ണ്ടി വ​ന്ന റി​ജ​ക്ഷ​ന്‍ എ​നി​ക്ക് ന​ല്ല​താ​യി മാ​റി.

അ​തോ​ടെ എ​നി​ക്ക് സ്വ​യം തെ​ളി​യി​ക്കാ​നു​ള്ള വാ​ശി​യാ​യി. അ​ന്ന് എ​ന്നെ പു​റ​ത്താ​ക്കി​യി​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ ഞാ​ന്‍ ഇ​പ്പോ​ഴും ത​മി​ഴ് സി​നി​മ​ക​ളി​ല്‍ മാ​ത്രം അ​ഭി​ന​യി​ച്ചു കൊ​ണ്ടി​രു​ന്നേ​നെ. ബോ​ളി​വു​ഡി​ലേ​ക്ക് എ​ത്തി​ല്ലാ​യി​രു​ന്നു. -ഹേ​മ മാ​ലി​നി

Related posts

Leave a Comment