സ്റ്റാര്‍ട്ട്… ആക്ഷന്‍..! ചപ്പും ചവറുമില്ലെങ്കിലെന്ത് ? ഹേമമാലിനിയും മുറ്റമടിക്കും; പാര്‍ലമെന്റിന് പുറത്ത് കോമഡി ഉത്സവമായി സ്വച്ഛ്ഭാരത് അഭിയാന്‍; വീഡിയോ വൈറല്‍

ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ലെ എ​റ്റ​വും വൃ​ത്തി​യാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഒ​ന്നാ​യ പാ​ർ​ല​മെ​ന്‍റ് പ​രി​സ​രം അ​ടി​ച്ചു​വാ​രി ബി​ജെ​പി എം​പി ഹേ​മ​മാ​ലി​നി. സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​ന്‍റെ ഭാ​ഗ​മാ​യി കേ​ന്ദ്ര ധ​ന​കാ​ര്യ സ​ഹ​മ​ന്ത്രി അ​നു​രാ​ഗ് താ​ക്കൂ​റി​നൊ​ടൊ​പ്പ​മാ​ണു ബോ​ളി​വു​ഡ് ന​ടി കൂ​ടി​യാ​യ എം​പി ചൂ​ലു​മാ​യി തൂ​ത്തു​വാ​രാ​നി​റ​ങ്ങി​യ​ത്.

ലോ​ക്സ​ഭാ സ്പീ​ക്ക​ർ ഓം ​ബി​ർ​ള​യു​ടെ നി​ർ​ദ്ദേ​ശ​പ്ര​കാ​ര​മാ​ണു മ​ഥു​ര എം​പി ഹേ​മ​മാ​ലി​നി​യ​ട​ക്ക​മു​ള്ള​വ​ർ ശു​ചീ​ക​ര​ണ​ത്തി​നി​റ​ങ്ങി​യ​ത്. നീ​ള​മു​ള്ള ചൂ​ല് ഉ​പ​യോ​ഗി​ച്ച് പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​നു പു​റ​ത്തു നേ​താ​ക്ക​ൾ ച​പ്പു​ച​വ​റു​ക​ൾ അ​ടി​ച്ചു​വാ​രി. സു​ര​ക്ഷാ​ജീ​വ​ന​ക്കാ​രു​ടെ​യും മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു നേ​താ​ക്ക​ളു​ടെ പ്ര​ക​ട​നം.

ഇ​തി​ന്‍റെ വീ​ഡി​യോ ദൃ​ശ്യ​ങ്ങ​ൾ ദേ​ശീ​യ​മാ​ധ്യ​മ​ങ്ങ​ൾ സം​പ്രേ​ക്ഷ​ണം ചെ​യ്തു. അ​ഭി​ന​ന്ദ​ന​ത്തേ​ക്കാ​ൾ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ളും ട്രോ​ളു​ക​ളു​മാ​ണ് നേ​താ​ക്ക​ൾ​ക്കെ​തി​രേ ഉ​യ​രു​ന്ന​ത്. അ​ടി​ച്ചു​വാ​ര​ൽ വെ​റും പ്ര​ഹ​സ​ന​മാ​ണെ​ന്നും അ​നു​രാ​ഗ് താ​ക്കൂ​ർ ഹേ​മ​മാ​ലി​നി​യെ​ക്കാ​ൾ ന​ന്നാ​യി അ​ഭി​ന​യി​ക്കു​ന്നു​ണ്ടെ​ന്നാ​യി​രു​ന്നു ട്രോ​ളു​ക​ളി​ൽ ചി​ല​ത്.

Related posts