ശക്തമായ ഇടിയും മഴയും; പേടിച്ചു വിരണ്ട പൂച്ചക്കുഞ്ഞുങ്ങൾക്ക് ചിറകിൻകീഴിൽ അഭയം നൽകി പിടക്കോഴി; ചിത്രം വൈറലാകുന്നു

 

കൊടുങ്കാറ്റും ഇടിമിന്നലും ഉണ്ടായപ്പോള്‍ പേടിച്ചരണ്ട് പോയ പൂച്ചക്കുഞ്ഞുങ്ങള്‍ക്ക് തന്‍റെ ചിറകിൻകീഴിൽ അഭയം നൽകി പിടക്കോഴി.

പേടിച്ച മുഖവുമായി ചിറകിന് കീഴില്‍ അഭയം തേടി പൂച്ചക്കുഞ്ഞുങ്ങങ്ങളും പിടിക്കോഴിയുടെയും ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്.

ട്വിറ്ററില്‍ പങ്കുവച്ച ഹൃദയസ്പര്‍ശിയായ ഈ ചിത്രം നിരവധി പേരാണ് ഇതിനോടകം കണ്ടുകഴിഞ്ഞത്. 74000ലധികം ലൈക്കുകളാണ് ഈ ചിത്രത്തിന് ലഭിച്ചത്.

അത്രയധികം ഹൃദയസ്പര്‍ശിയാണ് ഈ ചിത്രം. അമ്മ എന്നും ഒരു അമ്മ തന്നെയായിരിക്കും എന്നാണ് ചിത്രം കണ്ടിട്ട് ഒരാള്‍ എഴുതിയത്.

ശക്തന്‍ ബലഹീനരെ സംരക്ഷിക്കുന്നു. അത്ഭുതകരമായ സഹാനുഭൂതിയോടെ വ്യത്യസ്തമായ കാഴ്ചകള്‍. മൃഗങ്ങളില്‍ നിന്ന് മനുഷ്യര്‍ക്ക് വളരെയധികം പഠിക്കാനാകും. ഒരാള്‍ കുറിച്ചു.

Related posts

Leave a Comment