വിദേശരാജ്യങ്ങളിലെ റോഡ് നിയമങ്ങള്‍ വളരെ കര്‍ക്കശമാണ്. നിയമം ലംഘിക്കുന്നവരെ കാത്തിരിക്കുന്നത് കടുത്ത ശിക്ഷയുമായിരിക്കും. കഴിഞ്ഞ ദിവസം ലണ്ടനില്‍ തിരക്കേറിയ റോഡ് മുറിച്ചുകടക്കാന്‍ ശ്രമിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ആളു പക്ഷേ വല്യ പ്രമാണിയൊന്നും അല്ല കേട്ടോ, ഒരു സാധു കോഴി.
വെള്ളിയാഴ്ചയായിരുന്നു സംഭവം. വളരെ തിരക്കുള്ള റോഡിനു നടുവില്‍ കോഴി നില്ക്കുന്നതു കണ്ട് ഡ്രൈവര്‍മാര്‍ പോലീസിനെ വിവരമറിയിക്കുകയാരുന്നു. പാഞ്ഞെത്തിയ പോലീസ് കോഴിയെ സ്റ്റേഷനിലെത്തിച്ചു. പിന്നീട് മൃഗാവകാശ സംഘടനയ്്ക്ക് കൈമാറി. ഉടമയെ കണ്ടെത്തുന്നതു വരെ സംഘനയായിരിക്കും കോഴിയെ സംരക്ഷിക്കുക. കണ്ടെത്താനായില്ലെങ്കില്‍ ലേലത്തിന് വയ്ക്കാനാണ് തീരുമാനം.