കോഴിയുടെ കൂവൽ കാരണം ഉറങ്ങാൻ സാധിക്കുന്നില്ലെന്ന പരാതിയുമായി യുവതി പോലീസ് സ്റ്റേഷനിൽ. മഹാരാഷ്ട്രയിലെ പൂനയിലാണ് സംഭവം. സംരത് പോലീസ് സ്റ്റേഷനിലാണ് യുവതി പരാതിയുമായി എത്തിയത്.
അയൽപക്കത്തെ കോഴി എല്ലാ ദിവസവും ഇവരുടെ വീടിനു മുമ്പിൽ വന്ന് കൂവുന്നത് കാരണം ഇവർക്ക് സമാധാനത്തോടെ ഉറങ്ങാൻ സാധിക്കുന്നില്ലെന്നാണ് ഇവർ നൽകിയ പരാതിയിൽ പറയുന്നത്. പരാതിക്കാരിയുടെ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വീട്. ഇവിടെ കുറച്ചു നാൾ താമസിക്കുവാൻ എത്തിയതായതാണ് ഈ യുവതി.
പരാതി നൽകിയതിനു ശേഷം ഇവർ സ്ഥലത്തു നിന്നും പോയി. എന്നാൽ തന്റെ സഹോദരിക്ക് ചെറിയ മാനസികപ്രശ്നമുണ്ടെന്ന് ഈ വീടിന്റെ ഉടമസ്ഥ പോലീസിനോട് പറഞ്ഞു.