ഹെപ്പറ്റൈറ്റിസ് തടയാം…

ഹെ​പ്പ​റ്റൈ​റ്റി​സ് എ, ​ഇ രോ​ഗ​ങ്ങ​ളെ ചെ​റു​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍

· തി​ള​പ്പി​ച്ചാ​റി​യ വെ​ള്ളം മാ​ത്രം കു​ടി​ക്കാ​ന്‍ ഉ​പ​യോ​ഗി​ക്കു​ക.

· ന​ന്നാ​യി പാ​ച​കം ചെ​യ്ത ഭ​ക്ഷ​ണം മാ​ത്രം ക​ഴി​ക്കു​ക.

ശ​രി​യാ​യി കൈ ​ക​ഴു​കാം

· ഭ​ക്ഷ​ണം പാ​കം ചെ​യ്യു​ന്ന അ​വ​സ​ര​ങ്ങ​ളി​ലും വി​ള​മ്പു​മ്പോ​ഴും ക​ഴി​ക്കു​ന്ന​തി​നു മു​മ്പും കൈ​ക​ള്‍ സോ​പ്പും വെ​ള്ള​വു​മു​പ​യോ​ഗി​ച്ച് ക​ഴു​കു​ക

ടോ​യ് ല​റ്റ് ശു​ചി​ത്വം

· മ​ല​മൂ​ത്ര വി​സ​ര്‍​ജ​ന​ത്തി​നു ശേ​ഷം സോ​പ്പ് ഉ​പ​യോ​ഗി​ച്ച് കൈ​ക​ള്‍ വൃ​ത്തി​യാ​ക്കു​ക

· മ​ല​മൂ​ത്ര വി​സ​ര്‍​ജ​നം ക​ക്കൂ​സി​ല്‍ മാ​ത്രം നി​ര്‍​വ​ഹി​ക്കു​ക.

ര​ക്ത​പ​രി​ശോ​ധ​ന

· പാ​ച​ക​ത്തൊ​ഴി​ലാ​ളി​ക​ള്‍, ഹോ​ട്ട​ലു​ക​ള്‍, ത​ട്ടു​ക​ട​ക​ള്‍, എ​ന്നി​വി​ട​ങ്ങ​ളി​ല്‍ പാ​ച​കം ചെ​യ്യു​ന്ന​വ​ര്‍, വി​ത​ര​ണ​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ രോ​ഗ​ബാ​ധ​യി​ല്ല എ​ന്ന് ര​ക്ത പ​രി​ശോ​ധ​ന​യി​ലൂ​ടെ ഉ​റ​പ്പു​വ​രു​ത്തു​ക.

ക​രു​ത​ലോ​ടെ ആ​ഘോ​ഷ​ങ്ങ​ൾ

· ആ​ഘോ​ഷ​ങ്ങ​ള്‍, ഉ​ത്സ​വ​ങ്ങ​ള്‍ എ​ന്നി​വ​യി​ല്‍ വി​ത​ര​ണം ചെ​യ്യു​ന്ന പാ​നീ​യ​ങ്ങ​ള്‍, ഐ​സ് എ​ന്നി​വ ശു​ദ്ധ​ജ​ല​ത്തി​ല്‍ മാ​ത്രം ത​യാ​റാ​ക്കു​ക.

ഹെ​പ്പ​റ്റൈ​റ്റി​സ് ബി, ​സി രോ​ഗ​ങ്ങ​ള്‍ ചെ​റു​ക്കു​ന്ന​തി​നു​ള്ള മാ​ര്‍​ഗ​ങ്ങ​ള്‍

· ഗ​ര്‍​ഭി​ണി​യാ​യി​രി​ക്കു​മ്പോ​ള്‍ ഹെ​പ്പ​റ്റൈ​റ്റി​സ് പ​രി​ശോ​ധ​ന നി​ര്‍​ബ​ന്ധ​മാ​യും ന​ട​ത്തു​ക.

· കു​ഞ്ഞു​ങ്ങ​ള്‍​ക്ക് ജ​നി​ച്ച ഉ​ട​ന്‍ ത​ന്നെ പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ല്‍​കു​ക.

ര​ക്ത​ബാ​ങ്കു​ക​ളി​ൽ നി​ന്ന്

· ര​ക്തം സ്വീ​ക​രി​ക്കേ​ണ്ടി വ​രു​മ്പോ​ള്‍ അം​ഗീ​കൃ​ത ര​ക്ത​ബാ​ങ്കു​ക​ളി​ല്‍ നി​ന്നു മാ​ത്രം സ്വീ​ക​രി​ക്കു​ക.

സു​ര​ക്ഷി​ത​മാ​ക്കാം ലൈം​ഗി​ക ജീ​വി​തം

· ലൈം​ഗി​ക ബ​ന്ധ​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​മ്പോ​ള്‍ സു​ര​ക്ഷാ മാ​ര്‍​ഗ​ങ്ങ​ള്‍ സ്വീ​ക​രി​ക്കു​ക.

പ​ങ്കു​വ​യ്ക്ക​രു​ത്

· ഷേ​വിം​ഗ് റേ​സ​റു​ക​ള്‍, ബ്ലേ​ഡ്, ടൂ​ത്ത് ബ്ര​ഷ് എ​ന്നി​വ പ​ങ്കു വ​യ്ക്കാ​തി​രി​ക്കു​ക.

അ​ണു​വി​മു​ക്ത​മാ​ക്കാം

കാ​ത്, മൂ​ക്ക് എ​ന്നി​വ കു​ത്ത​നും പ​ച്ച കു​ത്ത​നും ഉ​പ​യോ​ഗി​ക്കു​ന്ന ഉ​പ​ക​ര​ണ​ങ്ങ​ള്‍ അ​ണു​വി​മു​ക്ത​മാ​ക്കി​യ​താ​ണെ​ന്ന് ഉ​റ​പ്പു വ​രു​ത്തു​ക.

വി​വ​ര​ങ്ങ​ൾ​ക്കു ക​ട​പ്പാ​ട്:

സം​സ്ഥാ​ന ആ​രോ​ഗ്യ കുടുംബക്ഷേമ വ​കുപ്പ്, ആ​രോ​ഗ്യ കേ​ര​ളം & കേരള ഹെൽത് സർവീസസ്

Related posts

Leave a Comment