ഫ്ലാ​റ്റ് ത​ട്ടി​പ്പ്:  ഹീ​ര ബാ​ബു അ​റ​സ്റ്റി​ൽ; വിൽപന നടത്തിയ ഫ്ളാറ്റിന്‍റെ ആധാരം ബാങ്കിൽ പണയം വച്ചായിരുന്നു തട്ടിപ്പ്


തി​രു​വ​ന​ന്ത​പു​രം: ഫ്ളാ​റ്റ് ത​ട്ടി​പ്പ് കേ​സി​ൽ പ്ര​മു​ഖ ഫ്ളാ​റ്റ് നി​ർ​മാ​താ​വാ​യ ഹീ​ര​ബാ​ബു (68)വിനെ മ്യൂ​സി​യം പോ​ലി​സ് അ​റ​സ്റ്റ് ചെ​യ്തു. വെ​ള്ള​യ​മ്പ​ലം ആ​ൽ​ത്ത​റ ജം​ഗ്ഷ​ന് സ​മീ​പ​ത്തെ ഇ​ദേ​ഹ​ത്തി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഫ്ളാ​റ്റ് ഒ​രു അ​ധ്യാ​പി​കയ്​ക്ക് വി​ൽ​പ്പ​ന ന​ട​ത്തി​യി​രു​ന്നു.

അ​ധ്യാ​പി​ക അ​റി​യാ​തെ ഫ്ളാ​റ്റി​ന്‍റെ പ്ര​മാ​ണം ബാ​ങ്കി​ൽ പ​ണ​യം വ​ച്ചി​രു​ന്നു. വാ​യ്പ തി​രി​ച്ച​ട​വ് മു​ട​ങ്ങി​യ​തോ​ടെ ബാ​ങ്ക് അ​ധി​കൃ​ത​ർ അ​ധ്യാ​പി​ക​യു​ടെ പേ​രി​ൽ നോ​ട്ടീ​സ് അ​യ​ച്ച​പ്പോ​ഴാ​ണ് ത​ട്ടി​പ്പ് പു​റ​ത്ത​റി​ഞ്ഞ​ത്.

നാ​ൽ​പ്പ​ത് ല​ക്ഷം രൂ​പ മു​ട​ക്കി​യാ​ണ് അ​ധ്യാ​പി​ക ഫ്ളാ​റ്റ് വാ​ങ്ങി​യ​ത്. ഒ​രു വ​ർ​ഷം മു​ൻ​പാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്. ഹീ​ര ബാ​ബു മെഡി​ക്ക​ൽ കോ​ള​ജ് ആശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്

ഇ​ദ്ദേഹ​ത്തെ ഇ​ന്ന് പോ​ലീ​സ് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.​സ​മാ​ന​മാ​യ നാ​ല് കേ​സു​ക​ൾ കൂ​ടി ഇ​ദ്ദേ​ഹ​ത്തി​നെ​തി​രേയു​ണ്ടെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment