നെടുമ്പാശേരി: നെടുന്പാശേരി വിമാനത്താവളത്തിലെ ഹെറോയിൻ വേട്ട സംബന്ധിച്ച അന്വേഷണം അന്താരാഷ്ട്ര മയക്കുമരുന്ന്, കള്ളക്കടത്ത് സംഘങ്ങളിലേക്ക്.
ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് ഉദ്യോഗസ്ഥന്മാരാണ് അന്വേഷണം നടത്തുന്നത്. 1.5 കിലോഗ്രാം ഹെറോയിനുമായി പിടിയിലായ കിഴക്കൻ ആഫ്രിക്കയിലെ ബ്രുണ്ടി സ്വദേശിനിയായ നഹിമന എന്ന യുവതിയെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.
ഈ യുവതി അന്താരാഷ്ട്ര കള്ളക്കടത്ത് സംഘത്തിന്റെ കാരിയർ ആണെന്ന് വ്യക്തമായിട്ടുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ മയക്കുമരുന്ന്, കള്ളക്കടത്ത് സംഘത്തിന്റെ കാരിയർമാരായി പ്രവർത്തിക്കുന്ന അനേകം യുവതി യുവാക്കൾ ഉണ്ടെന്നാണ് അറിയുന്നത്.
രണ്ടാഴ്ച മുമ്പ് നെടുമ്പാശേരിയിൽ യൂസഫ് ഫൗലുദിൻ എന്ന വിദേശ പൗരനിൽ നിന്നും 40 ലക്ഷം രൂപയുടെ മയക്കുമരുന്ന് പിടിച്ചിരുന്നു. ഏതാനും മാസങ്ങൾക്കു മുൻപ് ആഫ്രിക്കൻ പൗരരിൽനിന്നും രണ്ടു കോടിയോളം രൂപയുടെ മയക്കുമരുന്നും പിടികൂടിയിരുന്നു.
എന്നാൽ ഇതു സംബന്ധിച്ച കേസ് കോടതിയിൽ തള്ളിപ്പോയി. ഈ യാത്രക്കാരന്റെ ബാഗേജിൽ നിന്നാണ് മയക്കുമരുന്ന് കണ്ടെടുത്തതെന്ന് തെളിയിക്കാൻ കഴിയാതിരുന്നതാണ് കേസ് തള്ളാൻ കാരണമായി കോടതി പറഞ്ഞത്.
കഴിഞ്ഞ ദിവസം പിടിയിലായ യുവതിയെ ഇന്ന് എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയിൽ ഹാജരാക്കും.്ട