മുംബൈ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ ലൈംഗീകാതിക്രമം നടത്തിയ രണ്ടു പേര് അറസ്റ്റില്‍. മഹാരാഷ്ട്രയിലെ താനെ ജില്ലയിലാണ് സംഭവം.
ഭജന്‍ലാല്‍ ജനിയാനി(39), അജയ് തുക്കാറം(30) എന്നിവരാണ് അറസ്റ്റിലായത്. 10 വയസുകാരിയായ പെണ്‍കുട്ടിക്ക് ഇവര്‍ സമൂഹമാധ്യമങ്ങളിലൂടെ അശ്ലീല ചിത്രങ്ങളും വീഡിയോകളും അയച്ചു നല്കി.
കൂടാതെ പെണ്‍കുട്ടിയുടെ നഗ്ന ചിത്രവും ഇവര്‍ ആവശ്യപ്പെട്ടു. നല്‍കിയില്ലെങ്കില്‍ മാതാപിതാക്കളെ കൊലപ്പെടുത്തുമെന്നും പ്രതികള്‍ ഭീഷണിപ്പെടുത്തി.
സംഭവത്തെക്കുറിച്ച് അറിഞ്ഞ പെണ്‍കുട്ടിയുടെ പിതാവാണ് പരാതിയുമായി പോലീസിനെ സമീപിച്ചത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസുകള്‍ ചുമത്തിയെന്ന് പോലീസ് പറഞ്ഞു.
പത്ത് വയസുകാരിയോട് നഗ്നചിത്രം ആവശ്യപ്പട്ടു; നല്‍കിയില്ലെങ്കില്‍… രണ്ടു പേർ അറസ്റ്റിൽ
