ഹരിപ്പാട് : മദ്യം വാങ്ങാൻ പണം നൽകാത്തതിനെത്തുടർന്ന് യുവാവ് സുഹൃത്തിനെ കുത്തിയ കേസിൽ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
മുട്ടം ദിലീപ് ഭവനത്തിൽ ദിലീപ് (39)നെയാണ് റിമാൻഡ് ചെയ്തത്. ഇയാളുടെ അയൽവാസിയും സുഹൃത്തുമായ മുട്ടം
കൃഷ്ണാലയം വീട്ടിൽ ജയകൃഷ്ണനാണ് കുത്തേറ്റത്.
ഞായറാഴ്ച രാത്രി മുട്ടം ചൂണ്ടുപലക ജംഗ്ഷനിലാണ് സംഭവം നടന്നത്. ജയൻ ജംഗ്ഷനിൽ നിൽക്കുമ്പോൾ മദ്യപിക്കാൻ ദിലീപ് പണം ആവശ്യപ്പെട്ട് ജയൻ പണം നൽകാൻ തയാറായില്ല തുടർന്ന് പ്രകോപിതനായ ദിലീപ് കയ്യിലിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു.
പരിക്കേറ്റ ജയൻ വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. സംഭവശേഷം ഒളിവിൽ പോയ പ്രതിയെ കരീലക്കുളങ്ങര എസ് ഐ ഷെഫീഖിന്റ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പിടികൂടിയത്.