ോഴിക്കോട്∙ തെരുവുനായ്ക്കളെ വന്ധ്യംകരിക്കാനായി രൂപീകരിച്ച എബിസി (അനിമൽ ബർത്ത് കൺട്രോൾ) പദ്ധതി പരാജയമെന്നതിനു ഉദാഹരണം കോഴിക്കോടും.
കോഴിക്കോട് ഫ്രാന്‍സിസ് റോഡിലും പരിസരത്തുമായി തമ്പടിച്ചിട്ടുള്ള തെരുവ് നായയാണ് പ്രസവിച്ചത്.
വന്ധ്യംകരണത്തിനു വിധേയമാക്കിയതിന്റെ അടയാളമായി നായയുടെ ചെവിയിൽ ‘വി’ ആകൃതിയിൽ മുറിച്ചിരിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ആളുകള്‍ വിവരം കോര്‍പറേഷനെ അറിയിച്ചത്.
എബിസി പദ്ധതിയുടെ ഉത്തരവാദിത്തം തദേശഭരണ സ്ഥാപനങ്ങള്‍ക്കാണ്. നടത്തിപ്പ് മൃഗസംരക്ഷണ വകുപ്പിനുമാണ്.
കോടികള്‍ മുടക്കി നടപ്പിലാക്കിയ അനിമൽ ബർത്ത് കൺട്രോൾ പദ്ധതി പാളി എന്ന് വ്യക്തമായിട്ടും ഇതുവരെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഇടപെടല്‍ ഉണ്ടായിട്ടില്ല.