വില കൂടിയ മദ്യമായ ഷാംപെയ്ൻ ഉപയോഗിച്ച് തലമുടി കഴുകുന്ന ബാർബറാണ് വാർത്തകളിൽ താരമാകുന്നത്. മോസ്ക്കോയിൽ പ്രവർത്തിക്കുന്ന ഒരു സലൂണിന്റെ ഉടമയാണ് അദ്ദേഹം. സാധാരണ എല്ലാ സലൂണുകളിലും ഷാംപു ഉപയോഗിച്ച് മുടി കഴുകുമ്പോൾ ഷാംപെയ്നാണ് ഇദ്ദേഹം തെരഞ്ഞെടുക്കുന്നത്.
അതിനുമുണ്ട് ഒരു കാരണം. കുറച്ചു നാളുകൾക്കു മുൻപ് സഹപ്രവർത്തകയായ ഒരു സ്ത്രീ മറ്റൊരു സ്ഥലത്ത് ജോലി ലഭിച്ചതിനെ തുടർന്ന് അവർക്ക് യാത്രയയപ്പ് പാർട്ടി നൽകിയിരുന്നു. അന്ന് എല്ലാവരും ചേർന്ന് ഷാംപെയ്ൻ ഇവരുടെ മുടിയിൽ ഒഴിച്ച് കഴുകിയിരുന്നു.
ഷാംപെയ്ൻ ഉപയോഗിച്ച് മുടി കഴുകിയത് തനിക്ക് വളരെയധികം ഇഷ്ടപ്പെട്ടുവെന്ന് ഇവർ പറഞ്ഞതാണ് എന്തുകൊണ്ട് ഇതൊരു ബിസിനസ് ആക്കികൂടായെന്ന് ഇദ്ദേഹത്തെക്കൊണ്ട് ചിന്തിപ്പിച്ചത്.
തുടർന്ന് അദ്ദേഹം ഷാംപെയ്ൻ വിദ്യ പരീക്ഷിച്ചപ്പോൾ വളരെ മികച്ച പ്രതികരണമാണ് എല്ലാവരിൽ നിന്നും ലഭിച്ചത്. മോസ്ക്കോയിൽ വളരെയധികം പ്രസിദ്ധി നേടിയിരിക്കുകയാണ് ഈ സലൂണ്‍.
ആദ്യം ചെറു ചൂടുവെള്ളം മുടിയിൽ ഒഴിച്ചതിനു ശേഷമാണ് അദ്ദേഹം ഷാംപെയ്ൻ ഉപയോഗിച്ച് മുടി കഴുകുക. ഷാംപെയ്ൻ ഒഴിക്കുന്നതിനൊപ്പം തന്നെ അവരുടെ തലയോട്ടിയിൽ മസാജ് ചെയ്യും. ഇതാണ് ആളുകൾക്ക് അതിമനോഹരമായ അനുഭവം ഈ സലൂണിൽ നിന്നും ലഭിക്കുവാൻ കാരണമാകുന്നത്.
എന്തായാലും മോസ്ക്കോയിൽ വളരെ മികച്ച അഭിപ്രായമാണ് ഈ സലൂണ്‍ നേടുന്നത്.