കൊച്ചി: പുരാവസ്തു വില്പനയുടെ മറവില്‍ കോടികള്‍ തട്ടിച്ച കേസില്‍ അറസ്റ്റിലായ മോന്സന് മാവുങ്കലുമായി തനിക്ക് ബന്ധമില്ലെന്ന് ഹൈബി ഈഡന് എംപി. അനാവശ്യമായി തന്റെ പേര് വലിച്ചിഴയ്ക്കുകയാണെന്ന് ഹൈബി ഈഡന് കൊച്ചിയില്‍ മാധ്യമങ്ങളോടു പറഞ്ഞു.
ഏത് അന്വേഷണത്തെയും നേരിടും. ഈ ആരോപണം തെളിയിച്ചാല്‍ താന്‍ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുമെന്നും ഹൈബി ഈഡന് എംപി പറഞ്ഞു.