കൊച്ചി: ലോക്സഭാ തെരഞ്ഞെടുപ്പിൽ എറണാകുളം മണ്ഡലത്തിലെ കോൺഗ്രസ് സ്ഥാനാർഥിയും എംഎൽഎയുമായ ഹൈബി ഈഡന് പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിൽ അന്വേഷണം നടത്താന്‍ അമിക്കസ് ക്യൂറിയെ നിയമിച്ചു. ഹൈക്കോടതിയാണ് അമിക്കസ് ക്യൂറിയെ നിയമിച്ചത്. അഭിഭാഷക മിത സുധീന്ദ്രനാണ് അമിക്കസ് ക്യൂറി.
ഹൈബിക്കെതിരായ പരാതിയില്‍ അന്വേഷണം ത്വരിതപ്പെടുത്തണമെന്നാവശ്യപ്പെട്ട് പരാതിക്കാരി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഹര്‍ജിയിലെ ആരോപണങ്ങളും കേസിലെ സാഹചര്യങ്ങളും കണക്കിലെടുക്കുമ്പോള്‍ അമിക്കസ് ക്യൂറിയുടെ സേവനം ആവശ്യമുണ്ടന്നു കണ്ടാണ് കോട തിയുടെ ഉത്തരവ്.
2011 സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ടീം സോളാര്‍ കമ്പനിയുടെ ചുമതലയിലിരിക്കെ പച്ചാളം സൗന്ദര്യവത്ക്കരണ പദ്ധതിയുടെ ഭാഗമായി ഹൈബി ഈഡന് ഹോസ്റ്റലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നാണ് യുവതി പരാതിയില്‍ പറയുന്നത്.