കൊച്ചി: ഭരണത്തിലിരിക്കുന്ന ഇടത് സർക്കാർ പ്രതിസന്ധി നേരിടുന്പോൾ ജനശ്രദ്ധ തിരിക്കാൻ സോളാർ കേസ് ഉയർത്തിക്കൊണ്ടു വരുമെന്ന് ഹൈബി ഈഡൻ എംഎൽഎ. സോളാർ കേസ് രാഷ്ട്രീയമായും നിയമപരമായും കോണ്ഗ്രസ് നേരിടും.
ഉമ്മൻ ചാണ്ടിയെപ്പോലെ മുതിർന്ന ഒരു നേതാവിനെതിരേ വരെ ഇല്ലാത്ത കാര്യങ്ങൾ സൃഷ്ടിക്കുകയാണ് ചെയ്തത്. ഇതൊന്നും വിലപ്പോകില്ലെന്ന് തെരഞ്ഞെടുപ്പ് വിജയം തെളിയിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
സോളാർ കേസ് അന്വേഷിച്ച ജുഡീഷൽ കമ്മീഷനുമായി നല്ല രീതിയിൽ സഹകരിച്ചിരുന്നു. സർക്കാർ നടത്തുന്ന ഏത് അന്വേഷണവുമായും ഇനിയും സഹകരിക്കുമെന്നും സത്യം പുറത്തുവരുമെന്നും ഹൈബി ഈഡൻ കൂട്ടിച്ചേർത്തു.