ചതി, കൊടുംചതി! ഒളികാമറ സ്ഥാപിച്ചത് പ്രേതത്തെ പിടിക്കാന്‍; ദൃശ്യങ്ങള്‍ പരിശോധിച്ച ഭര്‍ത്താവ് ഞെട്ടി; ഒടുവില്‍ വിവാഹമോചനം തേടി ഭര്‍ത്താവ് കോടതിയില്‍

വീട്ടില്‍ ഒളിച്ചിരിക്കുന്ന പ്രേതത്തെ പിടിക്കാനാണ് വീട്ടില്‍ ഗൃഹനാഥന്‍ ഒളികാമറ സ്ഥാപിച്ചത്. എന്നാല്‍ ഒളികാമറയില്‍ തെളിഞ്ഞ രംഗങ്ങള്‍ കണ്ട് ഇയാള്‍ ഞെട്ടി. ഭാര്യയും ആദ്യവിവാഹത്തിലെ മകനും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങളാണ് ഒളികാമറ പരിശോധിച്ചപ്പോള്‍ ഇയാള്‍ക്ക് കിട്ടിയത്.ഇതേത്തുടര്‍ന്ന് ഇയാള്‍ വിവാഹമോചനം തേടി കോടതിയെ സമീപിച്ചിരിക്കുകയാണ്.

28 വയസുള്ള യുവതിയും പരാതിക്കാരന്റെ ആദ്യ വിവാഹത്തിലെ പതിനാറുകാരനായ മകനും തമ്മിലുള്ള ലൈംഗികബന്ധത്തിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്. ഓസ്ട്രേലിയയില്‍ നടന്ന സംഭവത്തില്‍ യുവതിക്ക് കോടതി ആറ് മാസം തടവുശിക്ഷ വിധിച്ചു. പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പതിനാറുകാരനെ കേസില്‍ നിന്ന് ഒഴിവാക്കി. യുവതിയും ഭര്‍ത്താവിന്റെ ആദ്യ വിവാഹത്തിലെ മകനും തമ്മില്‍ ഒരു വര്‍ഷമായി ബന്ധമുണ്ടായിരുന്നതായി കണ്ടെത്തി.ഇവര്‍ ആണ്‍കുട്ടിയെ നിര്‍ബന്ധിച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നതിന്റെ ദൃശ്യങ്ങളാണ് ലഭിച്ചത്.

 

Related posts