മറ്റെല്ലാ ശിവക്ഷേത്രങ്ങളില്‍ നിന്നും വ്യത്യസ്ഥമാകുകയാണ് ഗുവാഹട്ടിയിലെ രംഗമഹല്‍ ഗ്രാമത്തിലെ ഈ ക്ഷേത്രം. എന്തുകൊണ്ടാണ് ഈ 500 വര്‍ഷം പഴക്കമുള്ള ശിവക്ഷേത്രം വേറിട്ടുനില്‍ക്കുന്നത് എന്ന് ചോദിച്ചാല്‍ ഒറ്റ ഉത്തരമേ ഉള്ളു മതസൗഹാര്‍ദ്ദം കൊണ്ട്. തലമുറകളായി മുസ്ലീം കുടുംബമാണ് ഇവിടെയുള്ള ശിവക്ഷേത്രത്തെ സംരക്ഷിക്കുന്നതും അവിടെ പൂജ ചെയ്യുന്നതും.
ഈ പ്രദേശത്തെ ഹിന്ദുക്കളും മുസ്ലീംങ്ങളും ഇവിടെയുള്ള ശിവപ്രതിഷ്ഠയില്‍ വിശ്വാസമര്‍പ്പിക്കുന്നുണ്ട്. അമ്പലത്തില്‍ ചടങ്ങുകളിലും പൂജകളിലുമ്ലെലാം ഇരു സമുദായവും ഒത്തുചേരാറുണ്ട്.
‘ഞാന്‍ ഈ അമ്പലത്തിലെ ശിവ പ്രതിഷ്ഠയെ നാനാ (മാതാവിന്റെ പിതാവ്) എന്നാണ് വിളിക്കുന്നത്. ഇത് 500 വര്‍ഷം പഴക്കമുള്ള ക്ഷേത്രമാണ്. ഞങ്ങളുടെ കുടുംബമാണ് ഇവിടുത്തെ കാര്യങ്ങള്‍ നോക്കുന്നത്. ഹിന്ദുവും മുസ്ലീമും ഒരുപോലെ ഇവിടെ വന്ന് പ്രാര്‍ത്ഥിക്കുന്നു’- ക്ഷേത്രത്തിലെ കാര്യങ്ങള്‍ ശ്രദ്ധിക്കുന്ന ഹാജി മതിബര്‍ റഹ്മാന് പറഞ്ഞു. മുസ്ലീം ‘ദുആ’ ചെയ്യുമ്പോള്‍ ഹിന്ദുക്കള്‍ ‘പൂജ’ ചെയ്യുന്നുവെന്നും ക്ഷത്രത്തിലെത്തുന്നവരെല്ലാം ഇവിടുത്തെ സൗഹാര്‍ദ്ദത്തെ പ്രശംസിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.