കൊച്ചി: അമ്മയെന്ന ഉത്തരവാദിത്വവും തൊഴിലും ഒരുമിച്ചു കൊണ്ടുപോകുന്നതിന്റെ ബുദ്ധിമുട്ട് സ്ത്രീകള്‍ക്കു മാത്രമേ മനസിലാവുകയുള്ളൂവെന്നും ജോലിയുള്ള അമ്മമാരുടെ സ്ഥിതി ഏറെ ദുഷ്കരമാണെന്നും ഹൈക്കോടതി.
കൊല്ലത്തെ വനിതാ ശിശുവികസന ഓഫീസിലെ കരാര്‍ ജീവനക്കാരിക്ക് പ്രസവാവധി അനുവദിക്കാതെ പിരിച്ചുവിട്ട നടപടി റദ്ദാക്കിയാണ് ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഇക്കാര്യം പറഞ്ഞത്.
പിരിച്ചുവിട്ട കരാര്‍ ജീവനക്കാരി വന്ദന ശ്രീമേധയെ രണ്ടാഴ്ചയ്ക്കകം തിരിച്ചെടുക്കണമെന്നും ഇവരുടെ പ്രസവാവധി അപേക്ഷ വീണ്ടും പരിഗണിച്ചു തീര്‍പ്പാക്കാനും വിധിയില്‍ പറയുന്നു.
ഹര്‍ജിക്കാരിയെ സ്ഥിരപ്പെടുത്താന്‍ കഴിയുമോയെന്നു പരിശോധിക്കണമെന്നും വിധിയിലുണ്ട്.