ശ​രീ​ര​ഘ​ട​ന​യെ​ക്കു​റി​ച്ചു പ​റ​യു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്ക​ൽ; സ​ഹ​പ്ര​വ​ർ​ത്ത​ക​യു​ടെ ശ​രീ​ര​ത്തെ പു​ക​ഴ്ത്തി​യ​ത് ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​മാ​കി​ല്ലെ​ന്ന വാ​ദം ത​ള്ളി ഹൈ​ക്കോ​ട​തി

കൊ​ച്ചി: ശ​രീ​ര​ഘ​ട​ന​യെ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത് സ്ത്രീ​ത്വ​ത്തെ അ​പ​മാ​നി​ക്കു​ന്ന കു​റ്റ​മാ​യി ക​ണ​ക്കാ​ക്കാ​മെ​ന്നു ഹൈ​ക്കോ​ട​തി. ആ​ലു​വ പോ​ലീ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കെ​എ​സ്ഇ​ബി മു​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ന്‍ പു​ത്ത​ന്‍​വേ​ലി​ക്ക​ര സ്വ​ദേ​ശി ആ​ര്‍.​രാ​മ​ച​ന്ദ്ര​ന്‍ നാ​യ​ര്‍ ന​ല്‍​കി​യ ഹ​ര്‍​ജി ത​ള്ളി​യാ​ണു ജ​സ്റ്റീ​സ് എ. ​ബ​ദ​റു​ദ്ദീ​ന്‍റെ ഉ​ത്ത​ര​വ്.

ന​ല്ല ബോ​ഡി സ്ട്ര​ക്ച​റാ​ണെ​ന്ന് സ്ത്രീ​ക​ളോ​ടു പ​റ​യു​ന്ന​ത് ലൈം​ഗി​ക​ച്ചു​വ​യു​ള്ള പ​രാ​മ​ര്‍​ശ​മാ​കി​ല്ലെ​ന്നാ​യി​രു​ന്നു പ്ര​തി​ഭാ​ഗ​ത്തി​ന്‍റെ വാ​ദം. ഈ ​വാ​ദം കോ​ട​തി ത​ള്ളി.

സ​ഹ​പ്ര​വ​ര്‍​ത്ത​ക​യാ​യ യു​വ​തി​യു​ടെ ശ​രീ​ര​ഘ​ട​ന​യെ പു​ക​ഴ്ത്തി​യ​തി​നു പു​റ​മെ പ്ര​തി അ​ശ്ലീ​ല​ച്ചു​വ​യു​ള്ള സ​ന്ദേ​ശ​ങ്ങ​ള്‍ അ​യ​യ്ക്കു​ക​യും പൊ​തു​മ​ധ്യ​ത്തി​ല്‍ അ​ധി​ക്ഷേ​പി​ക്കു​ക​യും ചെ​യ്ത​താ​യി പ​രാ​തി​യു​ണ്ടാ​യി​രു​ന്നു. 2013-17 കാ​ല​ഘ​ട്ട​ത്തി​ല്‍ പ്ര​തി സ​ര്‍​വീ​സി​ലു​ണ്ടാ​യി​രു​ന്ന​പ്പോ​ഴാ​യി​രു​ന്നു സം​ഭ​വം.

പ്ര​തി​ക്കെ​തി​രേ യു​വ​തി മേ​ല​ധി​കാ​രി​ക​ള്‍​ക്കും കെ​എ​സ്ഇ​ബി വി​ജി​ല​ന്‍​സി​നും പ​രാ​തി ന​ല്‍​കി​യി​രു​ന്നു. കാ​ര്യ​മാ​യ ന​ട​പ​ടി​യു​ണ്ടാ​കാ​ത്ത​തി​നാ​ലാ​ണു പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി​യ​ത്.

ലൈം​ഗി​ക പീ​ഡ​നം, സ്ത്രീ​യു​ടെ അ​ന്ത​സ് ക​ള​ങ്ക​പ്പെ​ടു​ത്ത​ല്‍, പി​ന്തു​ട​ര്‍​ന്ന് ശ​ല്യ​പ്പെ​ടു​ത്ത​ല്‍ എ​ന്നീ വ​കു​പ്പു​ക​ള്‍ പ്ര​കാ​ര​മാ​ണു കേ​സെ​ടു​ത്ത​ത്.

Related posts

Leave a Comment