ആവര്ത്തിച്ച് ഉത്തരവിട്ടിട്ടും പാതയോരങ്ങളിലെയും നടപ്പാതകളിലെയും അനധികൃത ഫ്ളക്സുകളും കൊടികളും നീക്കം ചെയ്യാന് സര്ക്കാര് യാതൊന്നും ചെയ്യാത്തതില് രൂക്ഷമായി പ്രതികരിച്ച് ഹൈക്കോടതി.
കളിയാക്കുകയാണോയെന്ന് ചോദിച്ച കോടതി ക്ഷമകാണിക്കുന്നത് ബലിഹീനതയായി കാണരുതെന്നും പ്രതികരിച്ചു.
എന്തുംചെയ്യാമെന്ന് കരുതരുത്. സര്ക്കാരിന്റെ ഉന്നതസ്ഥാനത്തുള്ളവരുടെ മുഖമുള്ള ഫ്ളക്സാണ് ഏറെയും.
നിയമം സര്ക്കാര് തന്നെ ലംഘിക്കുമ്പോള് ആരോട് പറയാനാണെന്നും ജസ്റ്റിസ് ദേവന് രാമചന്ദ്രന് വാക്കാല് ചോദിച്ചു.
അനധികൃത ബോര്ഡുകളും ഫ്ളക്സ് ബോര്ഡുകളും കൊടികളും നീക്കംചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്ജികളാണ് കോടതിയുടെ പരിഗണനയിലുള്ളത്.
ബോര്ഡുകളും കൊടികളും നീക്കംചെയ്യാന് ജനുവരി 24-ന് ഉത്തരവിട്ടിട്ടും വ്യവസായസെക്രട്ടറി സത്യവാങ്മൂലം ഫയല് ചെയ്യാത്തതും വിമര്ശനത്തിന് കാരണമായി.
കൊച്ചിയില് വ്യവസായവകുപ്പ് സംഘടിപ്പിച്ച പരിപാടിയുടെ ഭാഗമായി ഒട്ടേറെ ബോര്ഡുകള്വെച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് സത്യവാങ്മൂലം ഫയല്ചെയ്യാന് നിര്ദേശിച്ചത്.
തിരുവനന്തപുരം കോര്പ്പറേഷന് സെക്രട്ടറി നല്കിയ റിപ്പോര്ട്ടിലും സര്ക്കാര് നിലപാട് അറിയിക്കണം.
കൊച്ചിയില് മാലിന്യനിര്മാര്ജന കോണ്ഫറന്സിന്റെ പേരിലും റോഡാകെ ബോര്ഡുകളാണെന്ന് കോടതി പറഞ്ഞു.
ഉത്തരവ് നടപ്പാക്കാതെ നീട്ടിക്കൊണ്ടുപോയി കോടതിയെ തോല്പ്പിക്കാമെന്നാണ് കരുതുന്നത്. ഇക്കാര്യത്തില് സര്ക്കാരിന് എന്തൊരു ധൈര്യമാണെന്നും കോടതി ചോദിച്ചു.