ബലാല്‍സംഗത്തിനിരയായി ഗര്‍ഭിണിയായ 13കാരിയ്ക്ക് ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി നിഷേധിച്ച് കോടതി. ഗുജറാത്ത് ഹൈക്കോടതിയുടെതാണ് ഉത്തരവ്. പെണ്‍കുട്ടിയുടെ പിതാവാണ് ഇക്കാര്യം ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്.
27 ആഴ്ച വളര്‍ച്ചയുള്ള ഭ്രൂണം നശിപ്പിക്കുന്നതെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി ഗര്‍ഭച്ഛിദ്രത്തിന് അനുമതി നിഷേധിച്ചത്. പെണ്‍കുട്ടിയുടെ കുടുംബച്ചെലവിനായി സംസ്ഥാന സര്‍ക്കാര്‍ ഒരു ലക്ഷം നല്‍കണമെന്നും കോടതി വ്യക്തമാക്കി.
പെണ്‍കുട്ടിയെ പരിശോധിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാന്‍ വഡോദരയിലെ എസ്എസ്ജി ആശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെയ്തു.