കൊച്ചി: അഗസ്ത്യാർകൂടത്തിൽ സ്ത്രീകൾക്കും ട്രെക്കിംഗിന് അനുമതി നൽകി ഹൈക്കോടതി. ഇക്കാര്യത്തില്‍ ലിംഗ വിവേചനം അനുവദിക്കാനാകില്ലെന്ന് സിംഗിൾ ബെഞ്ച് ഉത്തരവിൽ പറഞ്ഞു. ട്രെക്കിംഗിന് സർക്കാർ തയാറാക്കിയ മാർഗനിർദേശം അതേപടി പാലിക്കണമെന്നും ആദിവാസികളുടെ പൂജ നടക്കുന്ന ഭാഗത്തേക്ക് സഞ്ചാരികളെ അനുവദിക്കരുതെന്നും ഹൈക്കോടതി നിര്‍ദേശിച്ചു.
വ്യത്യസ്തമായ രണ്ടു ഹർജികൾ പരിഗണിച്ചുകൊണ്ടായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ട്രെക്കിംഗിനായി സ്ത്രീകളെ അനുവദിക്കരുതെന്നായിരുന്നു കാണി ആദിവാസി വിഭാഗത്തിന്റെ ആവശ്യം, ട്രെക്കിംഗ് അനുവദിക്കണമെന്നായിരുന്നു വിവിധ വനിതാ സംഘടനകളുടെ ഹർജി. വര്‍ഷത്തില്‍ ഒരുമാസം മാത്രമാണ് അഗസ്ത്യമല സന്ദര്‍ശകര്‍ക്കായി തുറന്നുകൊടുക്കുന്നത്.