കൊല്ലം : കരുനാഗപ്പള്ളി തൊടിയൂർ ഗ്രാമപഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളിൽ സ്ഥാപിച്ചിട്ടുള്ള ഇരുപതോളം ഹൈമാസ്റ്റ് ലൈറ്റുകൾ പ്രവർത്തനരഹിതമായിട്ട് മാസങ്ങളായി. നിലവിലുള്ള ഹൈമാസ് ലൈറ്റുകൾ തകരാറായിട്ടും അതിന്റെ അറ്റകുറ്റപണി ചെയ്യാൻ യാതൊരു നടപടിയും സ്വീകരിക്കാത്ത ഗ്രാമ പഞ്ചായത്ത് നടപടിയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അരമത്തുമഠം ജംഗ്ഷനിൽ ഹൈമാസ് ലൈറ്റിന് മുന്നിൽ മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു.
സംസ്ഥാന-കേന്ദ്ര ഗവൺമെന്റുകൾ കോടിക്കണക്കിന് രൂപയാണ് ഈ മേഖലയിൽ ചിലവഴിക്കപ്പെടുന്നത്. അത്യാവശ്യം നന്നായി പ്രകാശം ലഭിച്ചുകൊണ്ടിരുന്ന വൈദ്യുതി പോസ്റ്റുകൾ ഒഴിവാക്കിയാണ് ഈ പ്രദേശങ്ങളിൽ ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിച്ചിട്ടുള്ളത്.ഇവ കൃത്യമായി പ്രവർത്തിക്കാത്തതു കൊണ്ട് മിക്കവാറും ജംഗ്ഷനുകളിൽ ഇപ്പോൾ ഇരുട്ടിലാണ്.
നിലവിലുള്ള ലൈറ്റുകളുടെ അറ്റകുറ്റ ജോലികൾ ചെയ്യുവാൻ താല്പര്യം കാണിക്കാത്ത പഞ്ചായത്ത് ഭരണസമിതി പുതിയ ലൈറ്റുകൾക്ക് അനുമതി കൊടുക്കുന്നത് വിരോധാഭാസമാണെന്നുംജനങ്ങൾക്ക് പ്രയോജനകരമായ രീതിയിൽ വെളിച്ചം ലഭിക്കുന്നതിനായുള്ള ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിക്കുന്ന എംഎൽഎമാരെയും എംപിമാരെയും മോശ പെടുത്തുവാൻ മാത്രമേ ഈ പദ്ധതികൊണ്ട് സാധിക്കുകയുള്ളൂ അതുകൊണ്ട് കൃത്യമായ രൂപരേഖ തയ്യാറാക്കിയ ശേഷമേ ഇനി ഇത്തരം ലൈറ്റുകൾ ജനപ്രതിനിധികൾ അനുവദിക്കാവൂ എന്നും പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് യൂത്ത് യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് ഷിബു.എസ്.തൊടിയൂർ പറഞ്ഞു.
യൂത്ത് കോൺഗ്രസ് തൊടിയൂർ മണ്ഡലം പ്രസിഡണ്ട് എ.ഷഹനാസ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് പാർലമെൻറ് കമ്മറ്റി ജനറൽ സെക്രട്ടറി സി.ഒ.കണ്ണൻ, എസ്.ബി മോഹനൻ, ഷമിം, സബിത ഷാജി, ഷെമീർ, അൻഷാദ് എന്നിവർ പ്രസംഗിച്ചു