പത്തനംതിട്ട: ഉറക്കെ പാട്ടുവച്ചതില് പ്രകോപിതനായി അയല്‍വാസിയെ വീട്ടില്‍ കയറി വെട്ടി. ഇളമണ്ണൂര്‍ സ്വദേശി സന്ദീപ് പിടിയിൽ.പാട്ടിന്റെ ശബ്ദം കാരണം ഉറങ്ങാൻ കഴിയുന്നില്ലെന്ന കാരണം പറഞ്ഞ് ഇരുവരും തമ്മിൽ വാക് തർക്കമുണ്ടായി. ഇതിനിടെയിലാണ് പ്രതി യുവാവിനെ വെട്ടിപരിക്കേൽപ്പിച്ചത്.
കണ്ണന് എന്നയാളെയാണ് ആക്രമിച്ചത്. ഇയാളുടെ തലയ്ക്കും ചെവിക്കുമാണ് പരിക്കേറ്റത്. വെള്ളിയാഴ്ച രാത്രി പത്തനംതിട്ട ഇളമണ്ണൂരിലാണ് സംഭവം.
കണ്ണന് രാത്രിയില്‍ വീട്ടില്‍ പാട്ടുവെച്ചിരുന്നു. എന്നാല്‍, ഉച്ചത്തിലാണ് പാട്ടുവെച്ചതെന്ന് പറഞ്ഞ് സന്ദീപ് തര്‍ക്കത്തിലേര്‍പ്പെടുകയായിരുന്നു.
തുടര്‍ന്നാണ് കണ്ണനെ സന്ദീപ് ആക്രമിച്ചത്. ഇരുവരും സുഹൃത്തുക്കളുമാണ്. സന്ദീപിനെതിരേ വധശ്രമത്തിന് കേസെടുക്കുമെന്ന് അടൂര്‍ പോലീസ് അറിയിച്ചു.