കേരളത്തിന്റെ വികസനത്തിൽ അതിഥി തൊളിലാളികളുടെ പങ്ക് വളരെ വലുതാണെന്ന് കേരള ഹെെക്കോടതി. ഭാരിച്ച ജോലികൾ ചെയ്യാൻ മടിക്കുന്ന മലയാളികളാണ് കേരളത്തിൽ അത്തരം ജോലികളിൽ മലയാളികൾ പിന്നോട്ട് മാറുമ്പോൾ അവിടെ അത്ഥി തൊളിലാളികൾ തങ്ങളുടെ ഉദാത്തമായ സേവനങ്ങൾ നൽകുന്നു എന്ന് ഹെെക്കോടതി പറഞ്ഞു.
അന്തര്‍ സംസ്ഥാന തൊഴിലാളികളുമായി ബന്ധപ്പെട്ട ഒരു കേസ് ഹൈക്കോടതിയില്‍ പരിഗണിക്കുന്നതിനിടയിലാണ് കോടതിയുടെ നിരീക്ഷണം. ജസ്റ്റിസ് ദേവൻ രാമചന്ദ്രനാണ് പരാമര്‍ശം നടത്തിയത്.
രജിസ്റ്റര്‍ ചെയ്യാത്ത ഇതര സംസ്ഥാന തൊഴിലാളികളെ സംബന്ധിച്ചുള്ള ഒരു ഹർജി പരിഗണിക്കുന്നതിനിടയിലാണ് അതിഥി തൊഴിലാളികളുടെ സ്തുത്യർഹ സേവനത്തെ സംബന്ധിച്ചുള്ള പരാമർശം കോടതി നടത്തിയത്.
കോടതി അന്തര്‍ സംസ്ഥാന തൊഴിലാളികള്‍ക്ക് എതിരല്ലെന്ന് ഹർജി പരിഗണിക്കുന്നവേളയില്‍ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പറഞ്ഞു. കഠിന ജോലികൾ ചെയ്യാൻ മലയാളികളുടെ ഈഗോ അവരെ അനുവദിക്കുന്നില്ല. മലയാളികള്‍ക്ക് മടിയാണ് അത്തരം ജോലികൾ ചെയ്യാനായി. ഇതര സംസഥാന തൊഴിലാളികൾ ഉള്ളതുകൊണ്ടാണ് നമ്മള് അതിജീവിച്ച് പോകുന്നതെന്നും അദ്ദേഹം പറഞ്ഞു.