കൊച്ചി: വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന കോടതിയില്‍ ഹാജരാകുന്നവര്‍ മാന്യത കാട്ടണമെന്ന് ഹൈക്കോടതി. ഇതു സിനിമയോ സര്‍ക്കസോ അല്ല, കോടതിയാണ്.
വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേന ഹൈക്കോടതിയില്‍ ഇന്നലെ വാദം നടക്കുന്നതിനിടെ ഒരാള്‍ ഷര്‍ട്ടിടാതെ ഓണ്‍ലൈനിലെത്തിയപ്പോള്‍ ജസ്റ്റീസ് ദേവന് രാമചന്ദ്രനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇതെന്താണ്? ഇവിടെ എന്താണ് നടക്കുന്നത്? ഇങ്ങനെ തുടര്‍ന്നാല്‍ ഇത്തരക്കാരെ വെര്‍ച്വല്‍ കോടതിയില്‍നിന്ന് പുറത്താക്കേണ്ടി വരും-ജസ്റ്റീസ് ദേവന് രാമചന്ദ്രന് ഈവിധം മുന്നറിയിപ്പ് നല്‍കിയതോടെ അയാള്‍ ഓണ്‍ലൈന്‍ കോടതിയില്‍നിന്ന് പുറത്തുപോയി. കോവിഡ് സാഹചര്യത്തെത്തുടര്‍ന്ന് ഹൈക്കോടതിയില്‍ ഇപ്പോള്‍ വീഡിയോ കോണ്‍ഫറന്‍സിംഗ് മുഖേനയാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്.
കോവിഡ് നിയന്ത്രണങ്ങളില്‍ വ്യാപകമായ ഇളവു വന്നതോടെ കോടതികളില്‍ ഹാജരായി വാദം നടത്താന്‍ കഴിയുംവിധം ഫിസിക്കല്‍ സിറ്റിംഗ് ഒരുക്കാനുള്ള നീക്കം ഹൈക്കോടതിയില്‍ തുടങ്ങിയിട്ടുണ്ട്. ഇതിനു മുന്നോടിയായുള്ള ചര്‍ച്ചകള്‍ കഴിഞ്ഞ ദിവസം തുടങ്ങിയിരുന്നു.