സംസ്ഥാനത്ത് പ്ലാസ്റ്റിക് കാരി ബാഗുകള് നിരോധിച്ച സംസ്ഥാന സര്ക്കാര് നടപടി ഹൈക്കോടതി റദ്ദാക്കി.
അറുപത് ജിഎസ്എമ്മിന് മുകളിലുള്ള പ്ലാസ്റ്റിക് ക്യാരിബാഗുകളാണ് സര്ക്കാര് നിരോധിച്ചത്. കേന്ദ്ര നിയമം നിലനില്ക്കെ സംസ്ഥാനത്തെ നിയമത്തിന് പ്രസക്തിയില്ലന്നാണ് ഹൈക്കോടതി സിംഗിള് ബെഞ്ച് വിധിച്ചത്.
എന്നാല് ഒറ്റതവണ ഉപയോഗത്തിലുള്ള പ്ലാസ്റ്റിക് ക്യാരി ബാഗിന്റെ നിരോധനം തുടരും
സംസ്ഥാനത്തെ പ്ലാസ്റ്റിക് ക്യാരി ബാഗുകളുടെ ഉപയോഗം പൂര്ണമായി തടഞ്ഞുകൊണ്ട് സംസ്ഥാന സര്ക്കാര് നേരത്തെ ഉത്തരവിറക്കിയിരുന്നു.
എന്നാല് അറുപത് ജിഎസ്എമ്മിന് മുകളിലുളള നോണ് വൂവണ് ക്യാരി ബാഗുകള്ക്ക് അനുമതി നല്കി കേന്ദ്ര സര്ക്കാര് അടുത്തിടെ നിയമഭേദഗതി കൊണ്ടുവന്നിരുന്നു.
തുണിക്കടകളിലും മറ്റും ഉപയോഗിച്ചിരുന്ന റീയൂസബിള് സാധ്യതയുളള ക്യാരി ബാഗുകളാണ് അറുപത് ജിഎസ്എമ്മിന് മുകളില് വരിക.
സംസ്ഥാന സര്ക്കാരും കേന്ദ്രസര്ക്കാരും ഒരേ വിഷയത്തില് നിയമം കൊണ്ടുവന്നാല് കേന്ദ്ര നിയമമേ ചട്ട പ്രകാരം നിലനില്ക്കൂ.
എന്നായിരുന്നു ഹൈക്കോടതിയിലെ ഹര്ജിയിലെ പ്രധാന വാദം. ക്യാരി ബാഗ് നിര്മാതാക്കളും വിതരണക്കാരുമാണഅ കോടതിയെ സമീപിച്ചത്.
കേന്ദ്ര നിയമ ഭേദഗതി നിലനില്ക്കെ സംസ്ഥാന സര്ക്കാരിന്റെ ഉത്തരവിന് പ്രസക്തിയില്ലെന്ന കണ്ടെത്തലോടെയാണ് അറുപത് ജിഎസ്എമ്മിന് മുകളിലുളള ക്യാരിബാഗുകളുടെ നിരോധനം റദ്ദാക്കിയത്.