ഹൈ​ക്കോ​ട​തി പെ​ർ​മി​റ്റി​നെ​തി​രെ ഓ​ട്ടോ ഡ്രൈ​വ​ർ​മാ​രു​ടെ മി​ന്ന​ൽ പ​ണി​മു​ട​ക്ക്; പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സു​മാ​യി ച​ർ​ച്ച

തൃ​ശൂ​ർ: ഹൈ​ക്കോ​ട​തി നി​ർ​ദ്ദേ​ശ​ത്തി​ൽ പെ​ർ​മി​റ്റ് വാ​ങ്ങി ന​ഗ​ര​ത്തി​ൽ ഓ​ടാ​നെ​ത്തി​യ ഓ​ട്ടോ​റി​ക്ഷ​ക​ൾ ത​ട​ഞ്ഞ​തി​നെ തു​ട​ർ​ന്നു​ണ്ടാ​യ പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ പോ​ലീ​സു​മാ​യി ഓ​ട്ടോ​ഡ്രൈ​വ​ർ​മാ​രു​ടെ ച​ർ​ച്ച. ഓ​ട്ടം നി​ർ​ത്തി​വ​ച്ചാ​ണ് രാ​വി​ലെ മു​ത​ൽ ഒ​രു വി​ഭാ​ഗം ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ ച​ർ​ച്ച ന​ട​ത്തു​ന്ന​ത്.

ഇ​ന്ന​ലെ ഹൈ​ക്കോ​ട​തി പെ​ർ​മി​റ്റു​മാ​യി വ​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ൾ ശ​ക്ത​ൻ സ്റ്റാ​ൻ​ഡി​ലെ ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. നേ​ര​ത്തെ ത​ന്നെ ഇ​ത്ത​രം പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ ന​ഗ​ര​ത്തി​ലെ ഓ​ട്ടോ സ്റ്റാ​ൻ​ഡു​ക​ളി​ൽ നി​ർ​ത്താ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് കാ​ണി​ച്ച് ഫ്ള​ക്സു​ക​ൾ കെ​ട്ടി​യി​രു​ന്നു. ഇ​ത് വ​ക​വ​യ്ക്കാ​തെ ഇ​ന്ന​ലെ വീ​ണ്ടും ഓ​ട്ടോ​സ്റ്റാ​ൻ​ഡു​ക​ളി​ൽ ഹൈ​ക്കോ​ട​തി പെ​ർ​മി​റ്റു​ള്ള ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ത്തി​യ​തോ​ടെ മ​റ്റു ഡ്രൈ​വ​ർ​മാ​ർ ത​ട​ഞ്ഞ​തോ​ടെ​യാ​ണ് പ്ര​ശ്ന​ത്തി​ന് തു​ട​ക്ക​മി​ട്ട​ത്.

തു​ട​ർ​ന്ന പോ​ലീ​സെ​ത്തി പ്ര​ശ്നം പ​രി​ഹ​രി​ക്കാ​ൻ ച​ർ​ച്ച​യ്ക്ക് വി​ളി​ക്കു​ക​യാ​യി​രു​ന്നു. ഈ​സ്റ്റ് സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ച​ർ​ച്ച ന​ട​ത്തു​ന്ന​ത്. ച​ർ​ച്ച​യി​ൽ അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​യാ​ൽ മാ​ത്ര​മേ ഓ​ട്ടോ​റി​ക്ഷ​ക​ൾ സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​വെ​ന്ന് ഓ​ട്ടോ തൊ​ഴി​ലാ​ളി​ക​ൾ പ​റ​ഞ്ഞു.

ഹൈ​ക്കോ​ട​തി വി​ധി​യി​ലൂ​ടെ ന​ഗ​ര​ത്തി​ൽ ര​ണ്ടാ​യി​ര​ത്തോ​ളം ഓ​ട്ടോ​റി​ക്ഷ​ക​ൾ എ​ത്തി​യി​ട്ടു​ണ്ടെ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ ആ​രോ​പി​ച്ചു. തൃ​ശൂ​രി​ലെ ഒ​രു അ​ഡ്വ​ക്കേ​റ്റ് മു​ഖേ​ന​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ നി​ന്ന് പെ​ർ​മി​റ്റ് വാ​ങ്ങി ന​ൽ​കു​ന്ന​ത്.

Related posts