വനിതാ ജഡ്ജിയെ അധിക്ഷേപിച്ചതിന് അഭിഭാഷകനെ ശിക്ഷിച്ച് കോടതി. ഗുവാഹത്തി കോടതിയിലാണ് സംഭവം നടന്നത്.
ജില്ലാ അഡിഷണല് വനിതാ ജഡ്ജിക്കെതിരെയാണ് ഇത്തരത്തില് മോശമായ രീതിയില് പരാമര്ശമുണ്ടായത്.
അഭിഭാഷകനായ ഉത്പാല് ഗോസ്വാമി വെള്ളിയാഴ്ച്ച കുറ്റസമ്മതം നടത്തിയതോടെ ജസ്റ്റിസുമാരായ കല്യാണ് റായ് സുറാന, ദേവാശിഷ് ബറുവ എന്നിവരടങ്ങുന്ന ഡിവിഷന് ബെഞ്ച് ശിക്ഷ വിധിക്കുകയായിരുന്നു.
നേരത്തെ വനിതാ ജഡ്ജിയുടെ കോടതിയില് വക്കീല് ഒരു പരാതി നല്കിയിരുന്നു. അതില് തന്റെ ഭാഗം കേട്ടില്ലെന്നതാണ് അഭിഭാഷകനെ ചൊടിപ്പിച്ചത്.
അഭിഭാഷകന് അവരുടെ വസ്ത്രത്തെ കുറ്റം പറയുകയും, പുരാണത്തിലെ ഭസ്മാസുരനെപ്പോലെയാണ് ജഡ്ജി എന്നാരോപിക്കുകയും ചെയ്തു.
പിന്നീട് കേസ് ഹൈക്കോടതിയിലെത്തിയപ്പോഴേക്കും അഭിഭാഷകന് നിരുപാധികം മാപ്പു പറഞ്ഞു
ശിക്ഷ വിധിച്ചതിന് ശേഷം പതിനായിരം രൂപയ്ക്ക് സ്വന്തം ജാമ്യത്തില് വിട്ടയച്ചു. മാര്ച്ച് 20ന് കേസ് വീണ്ടും പരിഗണിക്കും