പി വി അന്‍വര്‍ എംഎല്‍എക്കെതിരായ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് സര്‍ക്കാരിന് കൂടുതല്‍ സമയം അനുമതിക്കാനാവില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതി.
ഭൂപരിഷ്കരണ നിയമം ലംഘിച്ചു പി.വി അന്‍വറും കുടുംബാംഗങ്ങളും കൈവശം വച്ചിരിക്കുന്ന മിച്ചഭൂമി തിരിച്ചു പിടിക്കണമെന്ന ഉത്തരവു നടപ്പാക്കിയില്ലെന്ന ഹര്‍ജിയിലാണ് നടപടി.
അടുത്ത ചൊവ്വാഴ്ചക്കകം വിശദീകരണം നല്‍കണമന്ന് ജസ്റ്റിസ് രാജവിജയരാഘവന്‍ സര്‍ക്കാരിന് നിര്‍ദേശം നല്കി.
കോടതി അലക്ഷ്യ ഹര്‍ജിയില്‍ വിശദീകരണത്തിന് കൂടുതല്‍ സമയം വേണമെന്നായിരുന്നു സര്‍ക്കാര്‍ ആവശ്യപ്പെട്ടത്.
കുറഞ്ഞത് 10 ദിവസമെങ്കിലും റിപ്പോര്‍ട്ട് നല്കാന് സാവകാശം വേണമെന്നായിരുന്നു സര്‍ക്കാരിന്റെ വാദം.
എന്നാല്‍, ഭൂമി തിരിച്ചു പിടിക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ഉള്‍പ്പെടുത്തി വിശദമായ റിപ്പോര്‍ട്ട് നല്കാന് കോടതി സര്‍ക്കാരിന് നിര്‍ദേശം നല്കി.
പിവി അന്‍വറും കുടുംബവും കൈവശവെച്ച മിച്ച ഭൂമി തിരിച്ചുപിടിക്കാന്‍ ഹൈക്കോടതി 2017ല്‍ ലാന്‍ഡ് ബോര്‍ഡിനും താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാനും നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ നടപടികള്‍ സ്വീകരിക്കാത്തതിനെത്തുടര്‍ന്ന് 2022 ജനുവരിയില്‍ വീണ്ടും അഞ്ച് മാസത്തെ സമയം നല്കി.
മലപ്പുറത്തെ വിവരാവകാശപ്രരവര്‍ത്തകനായ കെ വി ഷാജിയാണ് കോടതിലക്ഷ്യ ഹര്‍ജി നല്‍കിയത്.