റിലയന്‍സ് ജിയോ ടവേഴ്‌സ് വ്യാപകമായി നശിപ്പിച്ച സംഭവം ! കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാറിനും നോട്ടീസയച്ച് ഹൈക്കോടതി; കര്‍ഷക സമരത്തിനിടെ നശിപ്പിച്ചത് 1500ല്‍ അധികം മൊബൈല്‍ ടവറുകള്‍…

കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും ഹൈക്കോടതിയുടെ നോട്ടീസ്. മൊബൈല്‍ ടവറുകള്‍ക്ക് നാശനഷ്ടമുണ്ടാക്കുകയും സംസ്ഥാനത്തെ തങ്ങളുടെ കടകള്‍ ബലമായി അടപ്പിക്കുകയും ചെയ്യുന്ന അക്രമികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് റിലയന്‍സ് ജിയോ ഇന്‍ഫോകോം ലിമിറ്റഡ് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ നോട്ടീസ്.

ചൊവ്വാഴ്ചയാണ് കേന്ദ്രത്തിനും പഞ്ചാബ് സര്‍ക്കാരിനും നോട്ടീസ് ലഭിച്ചത്. കേന്ദ്രം നടപ്പാക്കിയ മൂന്ന് പുതിയ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തിനിടെ പഞ്ചാബിലെ 1500 ലധികം മൊബൈല്‍ ടവറുകള്‍ നശിപ്പിക്കപ്പെട്ടിരുന്നു.

നിക്ഷിപ്ത താല്‍പ്പര്യങ്ങള്‍ ഉള്ളവര്‍ കിംവദന്തികള്‍ പ്രചരിപ്പിക്കുകയാണെന്നും, കൂടാതെ റിലയന്‍സ് ജിയോക്കും അതിന്റെ മാതൃ കമ്പനിയായ റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡിനും അനുബന്ധ സ്ഥാപനങ്ങള്‍ക്കും കോര്‍പ്പറേറ്റ് അല്ലെങ്കില്‍ കരാര്‍ കൃഷിയില്‍ പ്രവേശിക്കാന്‍ പദ്ധതിയില്ല എന്നും റിലയന്‍സ് ജിയോ തിങ്കളാഴ്ച നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

ജസ്റ്റിസ് സുധീര്‍ മിത്തല്‍ മോഷന്‍ നോട്ടീസ് അയച്ചതായി റിലയന്‍സ് ജിയോയുടെ അഭിഭാഷകന്‍ ആഷിഷ് മിത്തല്‍ പറഞ്ഞു.

കേന്ദ്ര ചീഫ് സെക്രട്ടറി, കേന്ദ്ര ആഭ്യന്തര മന്ത്രാലയം, ടെലികമ്മ്യൂണിക്കേഷന്‍ വകുപ്പ്, പഞ്ചാബ് ഡയറക്ടര്‍ ജനറല്‍ ഓഫ് പൊലീസ് പഞ്ചാബ് സര്‍ക്കാര്‍ എന്നിവരെ എതിര്‍കക്ഷിയാക്കിയാണ് റിലയന്‍സ് ജിയോ ഹര്‍ജി നല്‍കിയത്.

Related posts

Leave a Comment