തൊഴിലിടങ്ങളിൽ “ഹൈ ഹീൽഡ്’ ചെരിപ്പുകൾ ധരിക്കാൻ നിർബന്ധിക്കുന്നതിന് എതിരെ ജപ്പാനിൽ ‘ക്യുടൂ’ പ്രതിഷേധവുമായി സ്ത്രീകൾ. നടിയും എഴുത്തുകാരിയുമായ യുമി ഇഷികാവ ആരംഭിച്ച സോഷ്യൽ മീഡിയ കാംപെയ്ൻ വലിയൊരു വിഭാഗം ഏറ്റെടുത്തു. ഇരുപതിനായിരത്തിലേറെ സ്ത്രീകൾ ഒപ്പിട്ട ഓൺലൈൻ പരാതി തൊഴിൽ വകുപ്പിനു കൈമാറി.
ജാപ്പനീസ് ഭാഷയിൽ ഷൂസ് എന്നർഥം വരുന്ന ‘ക്യുറ്റ്സു’, വേദന എന്നർഥം വരുന്ന ‘ക്യുറ്റ്സൂ’ എന്നീ വാക്കുകൾ ചേർത്താണ് ‘ക്യുടൂ’ എന്ന കാംപെയിനു തുടക്കമിട്ടത്. ഹൈ ഹീൽഡ് ചെരിപ്പുകളുടെ ഉപയോഗം സ്ത്രീകളിൽ കടുത്ത ആരോഗ്യപ്രശ്നങ്ങളാണ് സൃഷ്ടിക്കുന്നത്. എന്നാൽ പുരുഷന്മാരുടെ മേൽ ആരും നിബന്ധനങ്ങൾ ചുമത്തുന്നില്ലെന്നുമാണ് സ്ത്രീകൾ ആരോപിക്കുന്നു.
2016ൽ നിക്കോള തോർപ്പിന്റെ നേതൃത്വത്തിൽ ബ്രിട്ടനിൽ സമാന പ്രതിഷേധം അരങ്ങേറിയിരുന്നു. ബ്രിട്ടീഷ് കൊളംബിയയിൽ “ഹൈ ഹീൽഡ്’ ധരിക്കാൻ നിർബന്ധിക്കുന്നതിന് നിയമപരമായി വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്.