പൂച്ചാക്കൽ: ഗജ ചുഴലിക്കാറ്റിൽ അണഞ്ഞ മിനി ഹൈമാസ് ലൈറ്റ് നോക്കുകുത്തിയാകുന്നു. പൂച്ചാക്കൽ ഇലക്ട്രിസിറ്റി ജംഗ്ഷന് സമീപം സ്ഥാപിച്ച മിനി ഹൈമാസ് ലൈറ്റാണ് കാറ്റിൽ മരച്ചില്ല വീണ് തകരാറിലായത്. പ്രധാന കവലയിലെ ഏക ആശ്രയമായിരുന്ന ലൈറ്റ് തകരാറിലായിട്ട് രണ്ടുമാസമായിട്ടും പ്രകാശിപ്പിക്കുവാനോ അതിന് മുകളിൽ വീണ മരക്കൊന്പ് നീക്കം ചെയ്യുവാനോ അധികൃതർ തയാറായിട്ടില്ല.
ഗജ ചുഴലിക്കാറ്റിൽ പ്രദേശത്ത് ഇരുന്നൂറിലേറെ വൈദ്യുതി പോസ്റ്റുകളാണ് തകരാറിലായത്. എന്നാൽ ഒരാഴ്ചക്കുള്ളിൽ അവ മുഴുവനും നീക്കം ചെയ്ത് പുതിയ പോസ്റ്റുകൾ സ്ഥാപിച്ച് വൈദ്യുതി വിതരണം നടത്തിയെങ്കിലും ഹൈമാസ് ലൈറ്റ് ഇതുവരെ പ്രകാശിപ്പിക്കാൻ അധികൃതർക്കായിട്ടില്ല.
എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് മിനി ഹൈമാസ് ലൈറ്റ് സ്ഥാപിച്ചത്. ലൈറ്റ് പ്രകാശിക്കാത്തതിനെ തുടർന്ന് കവലയിൽ അപകടങ്ങളും മദ്യപ·ാരുടെ ശല്യവും വർദ്ധിച്ചിരിക്കുകയാണ്. അടിയന്തിരമായി ലൈറ്റ് പ്രകാശിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.