കണ്ണൂര്: സംസ്ഥാനത്തെ ഏറ്റവും വലിയ മണി ചെയിന് തട്ടിപ്പായ ഹൈറിച്ച് കേസില് തൃശൂര് തേര്ഡ് അഡീഷണല് സെഷന് കോടതിയുടെ അസാധാരണ നീക്കം. കോടതിയുടെ സാന്നിധ്യത്തില് ഹൈറിച്ചിന്റെ വെബ്സൈറ്റ് പരിശോധിച്ചു.
മറ്റ് എജന്സികളെ നിയോഗിക്കുന്ന പതിവില്നിന്നു വ്യത്യസ്തമായി സാമ്പത്തിക തട്ടിപ്പ് കേസില് കോടതി നേരിട്ട് വെബ്സൈറ്റ് പരിശോധിക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ സംഭവമാണിതെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു. അതേസമയം വാദം പൂര്ത്തിയായതിനെത്തുടര്ന്ന് കേസില് 23ന് കോടതിയുടെ നിര്ണായക നടപടിയുണ്ടാകും.
കഴിഞ്ഞ കൊല്ലം നവംബറില് ആണു പര്ച്ചെയ്സ് കണ്സയിമെന്റ് അഡ്വാന്സ് എന്ന പേരില് കമ്പനി ഒടിടി ബോണ്ട് ആയി വാങ്ങിക്കുന്ന ലക്ഷങ്ങള് അനധികൃത നിക്ഷേപമാണെന്ന് കണ്ട് ബഡ്സ് അഥോറിറ്റി കമ്പനിയുടെ ബാങ്ക് അക്കൗണ്ടുകള് മരവിപ്പിച്ചത്.
പിന്നീട് മുന് എംഎല്എ അനില് അക്കര നല്കിയ പരാതിയില് ഇഡി കേസെടുത്ത് ഹൈറിച്ച് ഉടമ പ്രതാപനെ അറസ്റ്റ് ചെയ്യുകയും ജയിലിലാക്കുകയുമായിരുന്നു.
ഹൈറിച്ചിന്റെ പണം ഇരട്ടിപ്പിക്കല് വാഗ്ദാനം ചെയ്യുന്ന സര്ക്കുലറുകള്, ബോണ്ടുകള് തുടങ്ങിയവ പ്രോസിക്യൂഷന് കോടതിയില് ഹാജരാക്കിയിരുന്നു. എന്നാല്, ഇതെല്ലാം വ്യാജമാണെന്നായിരുന്നു മറുവാദം.ഇതെല്ലാം ഇവരുടെ വെബ്സൈറ്റില് ഉണ്ടെന്നു പ്രോസിക്യൂഷന് വാദിച്ചതോടെയാണ് കോടതി അസാധാരണ നടപടികളിലേക്കു കടന്നത്.