ചാഴൂർ: ത്യപ്രയാറിലേയ്ക്ക് നാലരക്കോടിയുടെ ഹൈടെക് റോഡൊരുങ്ങുന്നു. നാട്ടിക മണ്ഡലത്തിൽപ്പെട്ട അവിണിശ്ശേരി പഞ്ചായത്തിലെ ആനക്കല്ല് മുതൽ പെരിങ്ങോട്ടുകര വരെയണ് ഹൈടെക് റോഡൊരുങ്ങുന്നത്. പ്രളയത്തിൽ തകർന്ന ചാഴൂർ പഞ്ചായത്തിലൂടെ കടന്നു പോകുന്ന നിലവിലുള്ള റോഡ് നാലര കോടി രൂപ ചെലവിലാണ് പുനർനിർമ്മിക്കുന്നത്. റോഡ് മെക്കാർഡം ബിറ്റുമിൻ ആന്റ് മെക്കാർഡം കോണ്‍ക്രീറ്റിങ്ങാണ് ചെയ്യുന്നത്.
മൂന്ന് കലുങ്കുകൾ പുനർ നിർമിച്ചു. 630 മീറ്റർ കന, പാർശ്വ ഭിത്തി നിർമ്മാണം എന്നി നടത്തിയിട്ടുണ്ട്. ആനക്കല്ല് – അമ്മാടം- പെരിങ്ങോട്ടുകര വരെയുള്ള റോഡിലെ പള്ളിപ്പുറം മുതൽ പെരിങ്ങോട്ടുകര സെന്റർ വരെയുള്ള പ്രവർത്തിയുടെ നിർമ്മാണോദ്ഘാടനം ചാഴൂരിൽ .
ഗീതഗോപി എം.എൽ.എ. നിർവ്വഹിച്ചു. ചാഴൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജ്യോതി കനകരാജ് അധ്യക്ഷയായിരുന്നു.. ചേർപ്പ് ഡിവിഷൻ അസി. എൻജിനിയർ നിമേഷ് പുഷ്പൻ റിപ്പോർട്ട് അവതരിപ്പിച്ചു.കെ.രാമചന്ദ്രൻ, വിജിഷണ്മുഖൻ, വി.വി.സുരേഷ്, കെ.എസ്.മോഹൻദാസ്, പി.ആർ.കൃഷ്ണകുമാർ എന്നിവർ പ്രസംഗിച്ചു.