തീ​ര​ദേ​ശ ഹൈ​വേ ന​വീ​ക​ര​ണം: ഡി​പി​ആ​ര്‍ പു​റ​ത്തു​വി​ട​ണ​മെ​ന്ന് ആ​വ​ശ്യം

ആ​ല​പ്പു​ഴ: തീ​ര​ദേ​ശ ഹൈ​വേ ന​വീ​ക​ര​ണ​ത്തി​ന്‍റെ വി​ശ​ദാം​ശ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന ഡി​പി​ആ​ര്‍ അ​ടി​യ​ന്ത​ര​മാ​യി പ്ര​സി​ദ്ധീ​ക​രി​ക്ക​ണ​മെ​ന്ന് കെ​എ​ല്‍​സി​എ. പ​റ​വൂ​ര്‍ ക​ട​പ്പു​റ​ത്ത് സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ സം​ഗ​മ​ത്തി​ലാ​ണ് ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച​ത്.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നി​ല​വി​ല്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന പു​ന​ര​ധി​വാ​സ പാ​ക്കേ​ജ് അ​പ​ര്യാ​പ്ത​മാ​ണെ​ന്നും, ദേ​ശീ​യ​പാ​ത പാ​ക്കേ​ജി​ന് സ​മാ​ന​മാ​യ പാ​ക്കേ​ജ് ന​ല്‍​ക​ണ​മെ​ന്നും, കു​ടി​യൊ​ഴി​പ്പി​ക്ക​പ്പെ​ടു​ന്ന​തോ​ടു​കൂ​ടി ഉ​പ​ജീ​വ​ന​മാ​ര്‍​ഗം ന​ഷ്ട​മാ​കു​ന്ന മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക പാ​ക്കേ​ജ് പ്ര​ഖ്യാ​പി​ക്ക​ണ​മെ​ന്നും, വി​ഴി​ഞ്ഞം അ​തി​ജീ​വ​ന സ​മ​ര​ത്തി​ല്‍ എ​ടു​ത്തി​ട്ടു​ള്ള മു​ഴു​വ​ന്‍ കേ​സു​ക​ളും പി​ന്‍​വ​ലി​ക്ക​ണം എ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ പ്ര​തി​ഷേ​ധ സം​ഗ​മം ഫാ. ​വ​ര്‍​ഗീ​സ് ചെ​റി​യാ​ശേ​രി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. കെ​എ​ല്‍​സി​എ രൂ​പ​താ പ്ര​സി​ഡ​ന്‍റ് പി.​ജി. ജോ​ണ്‍ ബ്രി​ട്ടോ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. പീ​റ്റ​ര്‍ ത​യ്യി​ല്‍, സ്റ്റീ​ഫ​ന്‍ വ​ട​ക്കേ​ത​യ്യി​ല്‍, റോ​ബി​ന്‍, ധ​ന്യ സെ​ബാ​സ്റ്റ്യ​ന്‍, സു​മേ​ഷ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment