കൊല്ലം : നാഷണൽ ഹൈവേ 45 മീറ്ററായി വികസിപ്പിക്കുന്നതിനുള്ള നടപടികൾ സർക്കാർ ദ്രുതഗതിയിൽ നടത്തിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ ഹൈവേ വികസനത്തെ അട്ടിമറിക്കാൻ ചില കേന്ദ്രങ്ങളിൽ നിന്ന് ഗൂഢശ്രമം ആരംഭിച്ചതായി നാഷണൽ ഹൈവേ സംരക്ഷണ വികസന സമിതി സംസ്ഥാന ഹൈപവർ കമ്മിറ്റി ആരോപിച്ചു.
ഹൈവേയ്ക്കായി അടുത്ത സമയത്ത് അളന്ന കല്ലുകൾ സ്ഥാപിച്ച പ്രദേശത്ത് നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നത് വളരെയധികം ഗൗരവമുള്ള വിഷയമാണെന്ന് അടിയന്തരമായി ഗവണ്മെന്റ് ഇടപെടണമെന്ന് യോഗം ആവശ്യം ഉന്നയിച്ചു.
സംസ്ഥാനത്ത് വികസനം നടപ്പിലാക്കുന്പോൾ വിറളിപൂണ്ട ഒരുകൂട്ടം ആളുകൾ അട്ടിമറിക്കാനുള്ള ശ്രമം അനുവദിക്കുകയില്ലെന്ന് യോഗം മുന്നറിയിപ്പ് നൽകി. ജില്ലയുടെ ഹൈവേ വികസനത്തിനായി ആഴ്ചയിലൊരിക്കൽ ജില്ലാ കളക്ടർ പ്രവർത്തനപുരോഗതി വിലയിരുത്തുന്നത് സ്വാഗതാർഹമാണെന്നും യോഗം ചൂണ്ടിക്കാട്ടി.
സംസ്ഥാന ചെയർമാൻ എൻ. എസ്. വിജയൻ അധ്യക്ഷനായിരുന്നു. കെ.പി. ഉണ്ണികൃഷ്ണൻ, ഹനീസ് ഡ്യൂമ, കുരീപ്പുഴ ഷാനവാസ്, നെയ്ത്തിൽ വിൻസന്റ്, കെ. എസ്. രാജീവ്, കെ.എസ്. കമറുദീൻ മുസലിയാർ, കണ്ണനല്ലൂർ ബിൻസിലി, ഡോ. ശങ്കരപ്പിള്ള, ഡോ. ജി.കെ. കുഞ്ചാണ്ടിച്ചൻ തുടങ്ങിയവർ പ്രസംഗിച്ചു.