പ്രകാശത്തിൽ കുളിച്ചുനില്ക്കുന്ന ഹൈവേ. അതിലൂടെ ഒഴുകിനീങ്ങുന്ന വാഹനങ്ങൾ. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ ഒരു ഫോട്ടോയാണിത്. കാഴ്ചയിൽ മനോഹരമാണെങ്കിലും ചിത്രം കാരണം കലങ്ങിയത് ഒരു കുടുംബമാണ്. യൂലിയ അഗ്രനോവിച്ച് എന്ന യുവതിയാണ് ഒറ്റ ഫോട്ടോ കാരണം ഭർത്താവ് നാസർ ഗ്രൈൻകോയിൽ നിന്ന് വിവാഹമോചനം വാങ്ങിയത്.
ഒരു ദിവസം ഇൻസ്റ്റഗ്രാം പരിശോധിച്ചപ്പോഴാണ് യൂലിയ ഈ ചിത്രം കണ്ടത്. സംശയം തോന്നിയ ഇവർ ചിത്രം പങ്കുവച്ച യുവതിയുടെ പ്രൊഫൈലിൽ കയറി പരിശോധിച്ചപ്പോൾ കൂടുതൽ ചിത്രങ്ങൾ കണ്ടെത്തി. പിന്നീടാണ് ആ സത്യം അവർ മനസിലാക്കിയത്. തന്റെ ബെഡ്റൂം വിൻഡോയിൽ നിന്നും മാത്രം എടുക്കാൻ സാധിക്കുന്ന ചിത്രങ്ങളായിരുന്നു അവ. ഇതോടെ ഭർത്താവ് തന്നെ വഞ്ചിക്കുകയാണെന്ന് യൂലിയയ്ക്ക് ബോധ്യമായി. ഒട്ടും വൈകാതെ ഭർത്താവിൽ നിന്നും വിവാഹമോചനം ആവശ്യപ്പെട്ട് ഇവർ നിയമപരമായി നീങ്ങുകയും ചെയ്യുകയായിരുന്നു.