പട്ടിക്കാട്: കുതിരാനിൽ മരം വീണു ഗതാഗതം തടസപ്പെട്ടതോടെ പാന്പുകടിയേറ്റയാളുമായി എത്തിയ വാഹനവും കുരുക്കിൽപെട്ടു. വിവരമറിഞ്ഞു ഹൈവേ പോലീസെത്തി പാന്പുകടിയേറ്റയാളെ ഹൈവേ പോലീസിന്റെ വാഹനത്തിലേക്കു കയറ്റി ആശുപത്രിയിലേക്കു പാഞ്ഞു.
എളനാട് സ്വദേശി വള്ളുവശേരി ജോസി(53)നാണ് അണലിയുടെ കടിയേറ്റത്. കുരുക്കിൽപെട്ടു ജീവൻ അതീവ ഗുരുതരാവസ്ഥയിലെത്തിയെങ്കിലും ഹൈവേ പോലീസ് തടസങ്ങളൊക്കെ നീക്കി ജീവൻ പണയം വച്ച് അമിത വേഗത്തിൽ ജൂബിലി മിഷൻ ആശുപത്രിയിലെത്തിക്കുകയായിരുന്നു.
എഎസ്ഐ മുകുന്ദൻ സീനിയർ സിപിഒ ഹരികുമാർ, സിപിഒ രാഹുൽ എന്നിവരാണ് ഹൈവേ പോലീസിന്റെ സംഘത്തിലുണ്ടായിരുന്നത്. പാന്പുകടിയേറ്റയാൾ അപകട നില തരണം ചെയ്തതായി പോലീസ് പറഞ്ഞു. ഇതിനുമുന്പും കുരുക്കുണ്ടായപ്പോൾ ആശുപത്രിയിലേക്കു വന്നിരുന്ന ഗർഭിണിയായ സ്ത്രീയെയും ഹൈവേ പോലീസ് വാഹനത്തിൽ കയറ്റി ആശുപത്രിയിലെത്തിച്ചിരുന്നു.