പ്ര​തീ​ക്ഷ​യു​ടെ മ​ല​യോ​ര ഹൈ​വേ തു​റ​ക്കു​ന്നു

മ​ല​യോ​ര ജ​ന​ത​യു​ടെ സ്വ​പ്‌​ന​മാ​യ മ​ല​യോ​ര ഹൈ​വേ​യി​ൽ കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ ആ​ദ്യ റീ​ച്ച് ഉ​ദ്ഘാ​ട​ന​ത്തി​ന് ഒ​രു​ങ്ങു​ന്നു. കോ​ട​ഞ്ചേ​രി മു​ത​ൽ ക​ക്കാ​ടം​പൊ​യി​ൽ വ​രെ​യു​ള്ള 34.3 കി​ലോ​മീ​റ്റ​റാ​ണു ഫെ​ബ്രു​വ​രി 15ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നാ​ടി​ന് സ​മ​ർ​പ്പി​ക്കു​ന്ന​ത്. 2020 ഓ​ഗ​സ്റ്റ് 11ന് ​ആ​ണു റോ​ഡ് നി​ർ​മാ​ണം അ​ന്ന​ത്തെ മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്ത​ത്.

24 മാ​സം ആ​യി​രു​ന്നു നി​ർ​മാ​ണ കാ​ലാ​വ​ധി. കോ​വി​ഡും ചി​ല മേ​ഖ​ല​ക​ളി​ൽ സ്ഥ​ലം വി​ട്ടു​കി​ട്ടാ​നു​ള്ള കാ​ല​താ​മ​സ​വും കാ​ര​ണം നി​ർ​മാ​ണം ര​ണ്ട​ര​വ​ർ​ഷം വൈ​കി.155 കോ​ടി രൂ​പ​യ്ക്ക് ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി ആ​ണ് റോ​ഡ് നി​ർ​മാ​ണ ക​രാ​ർ ഏ​റ്റെ​ടു​ത്ത​ത്. റോ​ഡി​ന് ഇ​രു​വ​ശ​ത്തും സൗ​ജ​ന്യ​മാ​യാ​ണു ജ​ന​ങ്ങ​ൾ ന​വീ​ക​ര​ണ​ത്തി​നു സ്ഥ​ലം വി​ട്ടു​കൊ​ടു​ത്ത​ത്12 മീ​റ്റ​ർ വീ​തി​യു​ള്ള റോ​ഡി​ൽ ബി​എം-​ബി​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റിം​ഗാ​ണ്.

ഇ​രു​വ​ശ​ങ്ങ​ളി​ലും പൂ​ട്ടു​ക​ട്ട വി​രി​ച്ചു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ തെ​രു​വു​വി​ള​ക്കു​ക​ൾ സ്ഥാ​പി​ച്ചു. ഇ​രു വ​ശ​ങ്ങ​ളി​ലും ഓ​ട, ഭൂ​ഗ​ർ​ഭ കേ​ബി​ളു​ക​ളും പൈ​പ്പു​ക​ളും ക​ട​ന്നു പോ​കാ​നു​ള്ള കോ​ൺ​ക്രീ​റ്റ് ചാ​ലു​ക​ൾ, കാ​ര്യേ​ജ് വേ, ​പ്ര​ധാ​ന ക​വ​ല​ക​ളി​ൽ പൂ​ട്ടു​ക​ട്ട പാ​കി​യ ന​ട​പ്പാ​ത​ക​ൾ, സൗ​രോ​ർ​ജ വി​ള​ക്കു​ക​ൾ, ട്രാ​ഫി​ക് സി​ഗ്ന​ൽ ലൈ​റ്റു​ക​ൾ, ബ​സ് കാ​ത്തി​രി​പ്പ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യു​ണ്ട്.​മ​ല​യോ​ര ഹൈ​വേ ഹൈ ​ടെ​ക് ആ​യെ​ങ്കി​ലും ഇ​തി​ലെ 4.44 കി​ലോ​മീ​റ്റ​ർ ദൂ​രം ഇ​പ്പോ​ഴും പ​ഴ​യ റോ​ഡാ​ണ്ഉ​പ​യോ​ഗി​ക്കു​ന്ന​ത്.

അ​ലൈ​ന്‍​മെ​ന്‍റ് മാ​റ്റി നി​ര്‍​മാ​ണം

മേ​ലേ കൂ​മ്പാ​റ– ആ​ന​ക്ക​ല്ലും​പാ​റ– താ​ഴെ ക​ക്കാ​ട് ഭാ​ഗ​ത്ത് ഇ​പ്പോ​ഴും നി​ർ​മാ​ണം തു​ട​ങ്ങി​യി​ട്ടി​ല്ല.​ഇ​തി​നു പ​ക​രം നേ​ര​ത്തെ​യു​ള്ള പീ​ടി​ക​പ്പാ​റ– താ​ഴെ ക​ക്കാ​ട് റോ​ഡ് ആ​ണ് ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഇ​ത്ര​യും ദൂ​രം റീ ​ടാ​റിം​ഗ് ന​ട​ത്തി എ​ന്ന​ത​ല്ലാ​തെ മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ല​വാ​രം ഈ ​ഭാ​ഗ​ത്തി​ല്ല.​അ​ലൈ​ൻ​മെ​ന്‍റി​ലെ വ്യ​ത്യാ​സ​മാ​ണ് ഇ​വി​ടെ മ​ല​യോ​ര ഹൈ​വേ മു​റി​ഞ്ഞു പോ​കാ​ൻ കാ​ര​ണം. ആ​ന​ക്ക​ല്ലും​പാ​റ ജം​ഗ്ഷ​നി​ല്‍​നി​ന്ന് അ​ക​മ്പു​ഴ–​താ​ഴെ ക​ക്കാ​ട് എ​ത്തു​ന്ന വി​ധ​ത്തി​ൽ റോ​ഡി​ന്‍റെ​അ​ലൈ​ൻ​മെ​ന്‍റ് പി​ന്നീ​ട് മാ​റ്റു​ക​യാ​യി​രു​ന്നു. അ​ക​മ്പു​ഴ വ​ഴി​യു​ള്ള 7.22കി​ലോ​മീ​റ്റ​ർ ഗ്രാ​മീ​ണ റോ​ഡ് നി​ർ​മാ​ണ​ത്തി​ന് 26.25 കോ​ടി രൂ​പ വ​ക​യി​രു​ത്തി​യി​ട്ടു​ണ്ടെ​ങ്കി​ലും ന​ട​പ​ടി ക്ര​മ​ങ്ങ​ൾ തു​ട​രു​ക​യാ​ണ്

ആ​ല​പ്പു​ഴ ഒ​ഴി​കെ​യു​ള്ള 13 ജി​ല്ല​ക​ളി​ലൂ​ടെ… 

ആ​ല​പ്പു​ഴ ഒ​ഴി​കെ 13 ജി​ല്ല​യി​ലൂ​ടെ​യാ​ണ് ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന​ത്. കാ​സ​ർ​കോ​ട് ന​ന്ദാ​ര​പ്പ​ദ​വ് നി​ന്ന് തു​ട​ങ്ങി തി​രു​വ​ന​ന്ത​പു​രം പാ​റ​ശാ​ല​യി​ൽ അ​വ​സാ​നി​ക്കും. സം​സ്ഥാ​ന​ത്തെ 13 ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് ക​ട​ന്നു​പോ​കു​ന്ന പ്ര​ധാ​ന പാ​ത​യാ​ണ് മ​ല​യോ​ര ഹൈ​വേ. മ​ല​യോ​ര​ത്തേ​ക്ക് അ​തി​വേ​ഗ യാ​ത്ര സാ​ധ്യ​മാ​കു​ന്ന​തി​നൊ​പ്പം ച​ര​ക്കു​നീ​ക്ക​ത്തി​നും ഹൈ​വേ പൂ​ർ​ത്തി​യാ​കു​ന്ന​തോ​ടെ അ​വ​സ​രം ഒ​രു​ങ്ങും.

കോ­​ഴി­​ക്കോ­​ട്­ ജി­​ല്ല­​യി​ൽ വി​ല​ങ്ങാ​ട് – കൈ​വേ​ലി – കാ​യ​ക്കൊ​ടി – കു​റ്റ്യ​ടി – മ​രു​തോ​ങ്ക​ര – പെ​രു​വ​ണ്ണാ​മൂ​ഴി – ച​ക്കി​ട്ട​പാ​റ – ന​രി​ന​ട – കൂ​രാ​ച്ചു​ണ്ട് – ക​ല്ലാ​നോ​ട് – ത​ല​യാ​ട് – ക​ട്ടി​പ്പാ​റ – മ​ല​പു​റം – കോ​ട​ഞ്ചേ​രി – തി​രു​വ​മ്പാ​ടി – കൂ​ട​ര​ഞ്ഞി – കൂ​മ്പാ​റ – ക​ക്കാ​ടം​പൊ​യി​ൽ എ​ന്നി​വി​ട​ങ്ങ​ളി​ലൂ​ടെ​യാ​ണ് മ​ല​യോ​ര ഹൈ​വേ ക​ട​ന്നു​പോ​കു​ന്ന​ത്. 1,166.27 കി​ലോ മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള മ​ല​യോ​ര ഹൈ​വേ​യു​ടെ 793.68 കി​ലോ മീ​റ്റ​ർ ആ​ണ് കി​ഫ്ബി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ക്കു​ന്ന​ത്. 188 കി​ലോ​മീ​റ്റ​ർ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി പൂ​ർ​ത്തി​യാ​യി. 250 കി​ലോ​മീ​റ്റ​ർ ഡി​സം​ബ​റോ​ടെ പൂ​ർ​ത്തി​യാ​കും. ഇ​തു​വ​രെ 3,593 കോ​ടി രൂ​പ​യു​ടെ സാ​മ്പ​ത്തി​കാ​നു​മ​തി കി​ഫ്ബി​യി​ൽ​നി​ന്നും അ​നു​വ​ദി​ച്ചു. ഇ​തി​ൽ 1,288 കോ​ടി​യു​ടെ പ്ര​വൃ​ത്തി​ക​ളാ​ണ് പൂ​ർ​ത്തി​യാ​യ​ത്.

ബാ​ക്കി വ​രു​ന്ന 372.59 കി​ലോ മീ​റ്റ​ർ റോ​ഡി​ന്‍റെ നി​ർ​മാ​ണം കെ​എ​സ്ടി​പി. (കേ​ര​ള സ്റ്റേ​റ്റ് ട്രാ​ൻ​സ്പോ​ർ​ട് പ്രൊ​ജ​ക്റ്റ്), ദേ​ശീ​യ​പാ​ത അ​തോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് എ​ന്നി​വ​യു​ടെ കീ​ഴി​ലാ​ണ്. ആ​കെ 99 കി​ലോ​മീ​റ്റ​ർ റോ​ഡാ​ണ് ഇ​തി​ൽ ദേ​ശീ​യ പാ​താ അ​തോ​റി​റ്റി​ക്ക് കീ​ഴി​ൽ വ​രു​ന്ന​ത്. മ​ല​യോ​ര ഹൈ​വേ പ​ല സ്ഥ​ല​ങ്ങ​ളി​ലും ദേ​ശീ​യ പാ​ത​യെ ഓ​വ​ർ​ലാ​പ് ചെ​യ്ത് പോ​കു​ന്ന​തി​നാ​ലാ​ണി​ത് (മ​ല​യോ​ര ഹൈ​വേ ഓ​വ​ർ​ലാ​പ് ചെ​യ്യു​ന്ന ദേ​ശീ​യ പാ​ത​ക​ളു​ടെ ആ​കെ നീ​ള​മാ​ണ് 99 കി​ലോ മീ​റ്റ​ർ).

മ​ല​യോ​ര ഹെ​വേ ആ​ശ​യ​ത്തി​ന് 28 വ​ര്‍​ഷ​ത്തെ പ​ഴ​ക്കം

1997-ലാ​ണ് മ​ല​യോ​ര ഹൈ​വേ എ​ന്ന ആ​ശ​യം ആ​ദ്യ​മാ​യി മു​ന്നോ​ട്ട് വ​ച്ച​ത്. 2000-ൽ ​സം​സ്ഥാ​ന സ​ർ​ക്കാ​ർ ഈ ​പാ​ത​യെ സം​സ്ഥാ​ന പാ​ത​യാ​യി പ്ര​ഖ്യാ​പി​ച്ചു. തു​ട​ർ​ന്ന്, നാ​റ്റ്പാ​ക് വി​ശ​ദ​മാ​യ പ​ഠ​നം ന​ട​ത്തു​ക​യും 1,267 കി​ലോ മീ​റ്റ​ർ നീ​ള​ത്തി​ൽ പാ​ത​യു​ടെ അ​ലൈ​ൻ​മെ​ന്‍റ് ത​യാ​റാ​ക്കു​ക​യും ചെ​യ്തു. പി​ന്നീ​ട് മെ​ല്ല​പ്പോ​ക്കി​ലാ​യ പ​ദ്ധ​തി​ക്ക് ഒ​ന്നാം പി​ണ​റാ​യി വി​ജ​യ​ൻ സ​ർ​ക്കാ​രി​ന്‍റെ കാ​ല​ത്താ​ണ് പു​തു​ജീ​വ​ൻ വെ​ച്ച​ത്. വി​വി​ധ സ്ഥ​ല​ങ്ങ​ളി​ലെ എ​തി​ർ​പ്പു​ക​ൾ കാ​ര​ണം പി​ന്നീ​ട് അ​ലൈ​ൻ​മെ​ന്‍റ് പു​തു​ക്കു​ക​യും പാ​ത​യു​ടെ നീ​ളം 1,166.27 കി​ലോ മീ​റ്റ​ർ ആ​യി ക്ര​മീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

സ്വ​ന്തം ലേ​ഖ​ക​ന്‍

Related posts

Leave a Comment