പാലക്കാട്: കാർ തട്ടിയെടുത്ത് 20 ലക്ഷം തട്ടിയെടുത്ത സംഭവത്തിൽ ഒരാൾ കൂടി അറസ്റ്റിൽ. കഴിഞ്ഞ വർഷം ഒലവക്കോട് പുതിയ പാലത്ത് കാർ തട്ടിക്കൊണ്ടുപോയി 20 ലക്ഷം രൂപ കൊള്ളയടിച്ച സംഭവത്തിലാണ് പ്രതി അറസ്റ്റിലായത്. തൃശൂർ, വരന്തിരിപ്പളളി , വേലുപ്പാടം , മംഗാട്ടുശ്ശേരി വീട്ടിൽ സജീവ് എന്ന അടപ്പക്കണ്ണൻ (39) നെയാണ് പ്രത്യേക അന്വേഷണ സംഘം തൃശൂരിൽ നിന്നും കസ്റ്റഡിയിലെടുത്തത്. കഴിഞ്ഞ വർഷമാണ് കാർ തട്ടിക്കൊട്ടുപോയി പണം തട്ടിയെടുത്ത സംഭവം ഉണ്ടായത്.
പെരിന്തൽമണ്ണ, സ്വദേശി ഉമ്മറുൽ ഫാറൂഖിനെയാണ് കൊള്ളസംഘം കാർ തടഞ്ഞു നിർത്തി മർദ്ദിച്ച് തട്ടിക്കൊണ്ടുപോയി പണം കവർച്ച ചെയ്ത ശേഷം റോഡിലിറക്കി വിടുകയായിരുന്നു. പിന്നീട് കാർ കുഴൽമന്ദത്തിനടുത്ത് ഉപേക്ഷിച്ചു.
പാലക്കാട് ഡിവൈഎസ്പി . ജി.ഡി . വിജയകുമാറിന്റെ നേതൃത്വത്തിലാണ് കേസ്സന്വേഷണം നടന്നു വരുന്നത്. ഇതോടെ ഈ കേസ്സിൽ അറസ്റ്റിലായവരുടെ എണ്ണം ആറായി.
നേരത്തെ എറണാകുളം, പറവൂർ സ്വദേശി സ്വരൂപ്, വടക്കഞ്ചേരി സ്വദേശി ഷിജു, വരന്തിരിപ്പള്ളി സ്വദേശികളായ സിജോ, മുകേഷ്, നിതീഷ് എന്നിവരെ അന്വേഷണ സംഘം അറസ്റ്റു ചെയ്തിരുന്നു. സജീവിന് നേരത്തെ വരന്തിരിപ്പളളി പോലീസ് സ്റ്റേഷനിൽ വാഹനത്തട്ടിപ്പ് കേസ്സ് നിലവിലുണ്ട്. പ്രതി ഇത്രയും നാൾ ഒളിവിൽ കഴിഞ്ഞു വരികയായിരുന്നു.
രഹസ്യവിവരത്തിന്റ അടിസ്ഥാന പ്രതിയെ പിടികൂടിയത്. ഇനിയും കൂടുതൽ പ്രതികൾ ഈ കേസ്സിൽ പിടിയിലാവാനുണ്ട്.
എ എസ് ഐ സതീഷ് കുമാർ,എസ് സി പിഓ രാമസ്വാമി, സി പി ഓ ബാബു ,ക്രൈം സ്ക്വാഡ് അംഗങ്ങളായ ആർ . കിഷോർ, കെ . അഹമ്മദ് കബീർ, ആർ. വിനീഷ്, ആർ. രാജീദ് എന്നിവരടങ്ങിയ സംഘമാണ് കേസ്സന്വേഷണം നടത്തുന്നത്.