കൊച്ചി: എസ്ഐ ആനി ശിവയെ സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചെന്ന പരാതിയില്‍ ഹൈക്കോടതി അഭിഭാഷക സംഗീത ലക്ഷ്മണയ്ക്കെതിരേ പോലീസ് കേസെടുത്തു.
സ്ത്രീത്വത്തെ അപമാനിച്ചെന്ന ആനി ശിവയുടെ പരാതിയിലാണ് എറണാകുളം സെന്‍ട്രല്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷനില്‍ എസ്ഐ ആയി ആനി ശിവ ചുമതലയേറ്റെടുത്തതിന് പിന്നാലെയായിരുന്നു അവർക്കെതിരേയുള്ള സംഗീതയുടെ ഫേസ്ബുക്ക് പോസ്റ്റ്.
സ്ത്രീത്വത്തെ അപമാനിച്ചതിനും ഐടി ആക്ട് നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്.
സമൂഹമാധ്യമത്തിലൂടെ ആനി ശിവയെ അധിക്ഷേപിച്ചെന്ന പരാതിയുമായി ഒരു അഭിഭാഷകന് ഡിസിപിക്ക് പരാതി നല്‍കിയെങ്കിലും പോലീസ് കേസെടുത്തിരുന്നില്ല.
ആനി ശിവ നേരിട്ട് പരാതിയുമായി രംഗത്തെത്തിയതോടെയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.