ടെഹ്റാന്: ഇറാനിലെ പരിഷ്കരിച്ച ഹിജാബ് നിയമം താത്കാലികമായി പിന്‍വലിച്ചു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം.
മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സഹാപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്നതായിരുന്നു പുതിയ നിയമം.
ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ നൽകാൻ പരിഷ്കരിച്ച നിയമത്തിൽ വകുപ്പുണ്ടായിരുന്നു. ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നും കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തിലുണ്ടായിരുന്നു .