കൊച്ചി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയോടു അന്വേഷണം പൂത്തിയാകും വരെ സോഷ്യല്‍ മീഡിയയില്‍ കണ്ടുപോകരുതെന്ന് ഹൈക്കോടതി.
പോക്സോ കേസിലെ പ്രതി എറണാകുളം എടവനക്കാട് സ്വദേശി മുഹമ്മദ് ഷിഫാസിന് (23) ജാമ്യം അനുവദിച്ചാണ് സിംഗിള്‍ ബെഞ്ചിന്റെ അപൂര്‍വ വിധി.
പീഡനത്തിനിടെ പ്രതി പകര്‍ത്തിയ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യുമെന്ന് ആശങ്കയുണ്ടെന്ന പെണ്‍കുട്ടിയുടെ വാദം കണക്കിലെടുത്താണ് ഈ വ്യവസ്ഥ ജാമ്യത്തില്‍ ഉള്‍പ്പെടുത്തിയത്.
കേസന്വേഷണം തീരും വരെ പ്രതി ഫേസ്ബുക്ക്, വാട്ട്സ് അപ്പ്, ഇന്‍സ്റ്റഗ്രാം, ട്വിറ്റര്‍ തുടങ്ങിയ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകള് ഉപയോഗിക്കരുത്. കേസില്‍ അന്തിമ റിപ്പോര്‍ട്ട് ഇതിനകം സമര്‍പ്പിച്ചിട്ടുണ്ടെങ്കില്‍ വിചാരണ തീരും വരെ ഈ വ്യവസ്ഥ ബാധകമാണെന്നും വിധിയില്‍ പറയുന്നു.
മുഹമ്മദ് ഷിഫാസുമായി പ്രണയത്തിലായിരുന്ന പെണ്‍കുട്ടിയെ 2018ൽ പെൺകുട്ടിയുടെ ജന്മദിനത്തില് സമ്മാനം വാഗ്ദാനം ചെയത് ഒരു റിസോര്‍ട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചെന്നും ചിത്രങ്ങൾ എടുത്തെന്നുമാണ് കേസ്.