പാലക്കാട്: നവകേരളം 2018 പ്രദർശന നഗരിയിൽ ദാഹിച്ചെത്തുന്നവർക്ക് സർക്കാരിന്റെ കുപ്പിവെള്ളം ഹില്ലി അക്വാ നൽകാൻ പ്രത്യേക സ്റ്റാൾ ഒരുക്കിയിട്ടുണ്ട്്്. ഒരു ലിറ്ററിന് 15 രൂപ,രണ്ടു ലിറ്ററിന് 20 രൂപ നിരക്കിലാണ് വിൽപ്പന.ഇന്ദിരാഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിൽ മെയ്് 27 വരെ നടക്കുന്ന ’നവകേരളം2018’ പ്രദർശനവിപണന മേളയിൽ 12-ാം നന്പർ സ്റ്റാളിലാണ് കുപ്പിവെള്ളം ലഭിക്കുന്നത്.
പശ്ചിമഘട്ട മലനിരകളിലൂടെ ഒഴുകി മലങ്കര അണക്കെട്ടിലെത്തുന്ന തെളിനീരാണ് ഹില്ലാ അക്വാ കുപ്പികളിൽ നിറയുന്നത്്. സാന്റ് ഫിൽട്രേഷൻ, റിവേഴ്സ് ഓസ്മോസിസ്, ഓസോണൈസേഷൻ തുടങ്ങിയ വിവിധ ഘട്ടങ്ങൾ പിന്നിട്ട് ഓട്ടോമാറ്റിക് സംവിധാനങ്ങളിലൂടെ അത്യാധുനിക നിലവാരമുള്ള പ്ലാന്റിൽ നിന്നും കരസ്പർശമേൽക്കാതെയാണ് ഹില്ലി അക്വാ ജനങ്ങളിലേക്കെത്തുന്നത്.
100 ശതമാനം ഉപരിതലജലമുപയോഗിച്ച് തികച്ചും മാലിന്യമുക്തവും ആരോഗ്യകരവുമായ കുടിവെള്ളം കുറഞ്ഞ നിരക്കിൽ ഹില്ലി അക്വ പ്രദാനം ചെയ്യുന്നു.നിർമ്മാണവും വിപണനവും കേരള ഇറിഗേഷൻ ഇൻഫ്രാസ്ട്രക്ചർ കോർപ്പറേഷൻ സ്വന്തമായി ചെയ്യുന്നതിലൂടെ ഹില്ലി അക്വ ഗുണമേന്മ ഉറപ്പാക്കുന്നു.
തുള്ളിനന ജലസേചന പദ്ധതി മാതൃകയാക്കാം
പാലക്കാട്: വരൾച്ചയെ മുൻകൂട്ടി കണ്ട് അമിതജല ഉപഭോഗം നിയന്ത്രിക്കാൻ തുള്ളിനന ജലസേചന പദ്ധതിയുടെ മാതൃകയൊരുക്കി പെരുമാട്ടി സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്ക്. ജില്ലയിലെ വരൾച്ചാബാധിത പ്രദേശമായ ചിറ്റൂർ മേഖലയിലെ പെരുമാട്ടി, വടകരപ്പതി പഞ്ചായത്തുകളിലാണ് നെറ്റാഫിം എന്ന ഇസ്രായേൽ കന്പനിയുമായി ചേർന്ന് തുള്ളിനന ജലസേചന പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.
ഉയർന്ന്, താഴ്ന്ന പ്രദേശങ്ങളിലെ സുരക്ഷിത കൃഷിയുടേയും വിത്ത്, വളം, കീടനിയന്ത്രണ ഉപാധികളെല്ലാം കൃത്യം അളവിൽ നൽകുന്ന കൃത്യതാ കൃഷിയുടേയും പ്രധാന ഘടകമാണ് ഡ്രിപ്പ് ജലസേചന പദ്ധതി. ഇതിലൂടെ അമിതവൈദ്യുത ഉപഭോഗം നിയന്ത്രിക്കാമെന്നതും നേട്ടമാണ്.
കേരളത്തിൽ ഇത്തരത്തിലൊരു ജലസേചന പദ്ധതി ആദ്യമായാണ് നടപ്പാക്കുന്നത്. ഓരോ ചെടിക്കും ആവശ്യമായ വെളളം തുള്ളി നനയിലൂടെ നൽകുന്നതിലൂടെ അമിത ജല ഉപഭോഗം തടയാം എന്നതാണ് ഡ്രിപ്പ് പദ്ധതിയുടെ ഗുണം.
കള വളർച്ച ഉണ്ടാവാതെ ജലത്തോടൊപ്പം മണ്ണിന്റെ ഘടന പരിശോധിച്ച് ആവശ്യമായ തോതിൽ പൊട്ടാഷ്, നൈട്രജൻ, ഫോസ്ഫേറ്റും തുള്ളി നനയിലൂടെ നൽകുന്നു.
26 വരെ അപേക്ഷിക്കാം
പാലക്കാട്: പരന്പരാഗത വ്യവസായ മേഖലയെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കൈത്തറി ഉത്സവ് 2018 എന്ന പേരിൽ ജില്ലയിലെ കൈത്തറി മേഖലയിൽ ജോലിയെടുക്കുന്നവർക്ക് മത്സരം സംഘടിപ്പിക്കുന്നു. നെയ്ത്തിലെ വേഗതയും അഭിരുചിയും വിലയിരുത്തൽ , താര് ചുറ്റൽ , പാവിടൽ, സാരി ലേ ഒൗട്ട് വരയ്ക്കൽ, ബെഡ്ഷീറ്റ് ലേ ഒൗട്ട് വരയ്ക്കൽ കൂടാതെ ചലച്ചിത്രഗാനം, കഥാപ്രസംഗം, ഡാൻസ്, ഉപന്യാസം, പദ്യരചന, ഡിബേറ്റ് എന്നിവയിൽ പ്രത്യേകമായി മത്സരം ഉണ്ടാകും. താൽപര്യമുള്ളവർ 26ന് വൈകീട്ട് അഞ്ചിന് മുന്പ് സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾ ൂബന്ധപ്പെട്ട അധികൃ തർക്കു മുന്പിൽ സമർപ ്പിക്കണം. ഫോണ്: 0491-2505408.