തൃപ്പൂണിത്തറ: അജ്ഞാത രോഗം ബാധിച്ച് തൃപ്പൂണിത്തുറ ഹിൽ പാലസ് മാൻപാർക്കിലെ ഒൻപത് മാനുകൾ ചത്തു. 270 ഓളം മാനുകളും മ്ലാവുകളുമാണ് ഹിൽപ്പാലസ് മ്യൂസിയം പാർക്കിലുള്ളത്. മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ വിശദ പരിശോധന നടത്തിയതിൽ കുളമ്പുരോഗത്തിനു സമാനമായ രോഗം ബാധിച്ചാണ് മാനുകൾ ചത്തതെന്നാണ് നിഗമനം. പെട്ടന്നുള്ള കാലാവസ്ഥാമാറ്റവും മാനുൾ ചത്തൊടുങ്ങിയതിന് കാരണമായെന്നും കരുതുന്നു.
രോഗം ബാധിച്ചു ചത്ത മാനുകളുടെ രക്തം പരിശോധിച്ചതിൽ പ്രശ്നങ്ങൾ ഒന്നും കണ്ടെത്തിയിട്ടില്ലെന്നും അധികൃതർ പറഞ്ഞു. തൃപ്പൂണിത്തുറ മൃഗാശുപത്രിയിലെ വെറ്ററിനറി സര്ജനനേതൃത്വത്തില് മാനുകളുടെ ജഡങ്ങള്‍ പോസ്റ്റ്മോര്‍ട്ടം നടത്തിയ ശേഷം മ്യൂസിയം വളപ്പില്‍ കുഴിച്ചിട്ടു. അതേസമയം രോഗം വരാതിരിക്കാൻ മുഴുവൻ മാനുകൾക്കും മരുന്നു നൽകിയിട്ടുണ്ട്.
രോഗം കൂടുതൽ മാനുകളിലേക്ക് പടരാതിരിക്കാൻ തിരുവനന്തപുരത്തെ സീനിയർ വെറ്ററിനറി സർജൻ അടക്കമുള്ളവരുമായി ആശയവിനിമയം നടത്തിയതായും ഹിൽ പാലസ് അധികൃതർ അറിയിച്ചു. മ്യൂസിയത്തില്‍ പ്രവര്‍ത്തിക്കുന്ന ഹെറിറ്റേജ് സ്റ്റഡീസിനാണ് മാന്‍ പാര്‍ക്കിന്റെ ചുമതല.
മാനുകള്‍ കൂട്ടത്തോടെ ചാകാന്‍ ഇടയായ സാഹചര്യത്തില്‍ ഇവയുടെ കാഷ്ടം,രക്തം എന്നിവ വിശദമായ പരിശോധനക്കായി അയച്ചിട്ടുണ്ടെന്നും അടുത്ത ദിവസം തന്നെ മൃഗ സംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ പരിശോധനക്കെത്തുമെന്നും ഹെറിറ്റേജ് സ്റ്റഡീസ് അധികൃതര്‍ പറഞ്ഞു.
നിത്യേന മ്യൂസിയത്തിലെത്തുന്ന സന്ദര്‍ശകരുടെ പ്രധാന ആകര്‍ഷണങ്ങളിലൊന്നാണ് ഒരേക്കറോളം വിസ്തൃതിയുള്ള മാന്‍ പാര്‍ക്ക്. മാനുകള്‍ പെറ്റു പെരുകിയതോടെ അവയെ കാടിന്റെ ആവാസ വ്യവസ്ഥയിലേക്ക് മാറ്റണം എന്ന് ആവശ്യമുയര്‍ന്നിരുന്നു. കടുത്ത ചൂടും മഴക്കാലത്തെ കനത്ത മഴയും മ്യൂസിയത്തിലെ മാനുകളുടെ ജീവന് ഭീഷണിയാണെന്ന് വനംവകുപ്പും പറഞ്ഞിരുന്നതാണ്.
എന്നാല്‍ ഇത്രയും മാനുകളെ മാറ്റിപാര്‍പ്പിക്കുന്നതിന് ഭീമമായ തുക വേണ്ടി വരുന്നതിനാല്‍ ആ പദ്ധതി ഉപേക്ഷിക്കുകയായിരുന്നു. വേണ്ടത്ര സൗകര്യങ്ങൾ ഇല്ലാത്തതിനാൽ കേന്ദ്ര മൃഗശാല അഥോറിറ്റി മാൻപാർക്കിന്റെ അംഗീകാരം റദ്ദു ചെയ്തിരുന്നു.തു