അന്നൊക്കെ വിവാഹം കഴിച്ചാല്‍ പോലും പുറത്ത് പറയാതെ രഹസ്യമായി സൂക്ഷിക്കുമായിരുന്നു. സിനിമയില്‍ പിടിച്ചു നില്ക്കണമെങ്കില് എന്നും ബാച്ചിലറായി ഇരിക്കണമെന്ന നിലപാട് പലര്‍ക്കും ഉണ്ടായിരുന്നു.
നടിമാര്‍ മാത്രമല്ല നടന്മാരും അങ്ങനെയാണ് കഴിഞ്ഞു വന്നത്. മുന്‍പൊക്കെ പ്രണയത്തെ കുറിച്ചും ബന്ധങ്ങളെ കുറിച്ചും വെളിപ്പെടുത്തുന്നത് വലിയ പ്രശ്നമായിട്ടാണ് കരുതിയിരുന്നത്.
പ്രണയത്തിലായിട്ടുള്ള പെണ്‍കുട്ടികളെ ആവശ്യമില്ലായിരുന്നു. കാരണം, ഒരു തവണ പോലും ചുംബിക്കുക പോലും ചെയ്യാത്ത കന്യകമാരെയാണ് അവര്‍ക്ക് ആവശ്യമുണ്ടായിരുന്നുള്ളൂ.
ആ കാലത്താണ് ഞാന്‍ വിവാഹിതയാവുന്നത്. ഇതോടെ എന്റെ കരിയര്‍ അവസാനിച്ചുവെന്ന് വരെ പറഞ്ഞവരുണ്ട്. -മഹിമ ചൗധരി