അഭിനയിക്കാൻ താത്പര്യമുള്ളവർക്ക് പേഴ്സണൽ ട്രെയിനിംഗ് നൽകി നടി ഹിമ ശങ്കർ. ലോക്ക് ഡൗൺ സമയത്തെ തന്റെ പ്രധാന വരുമാനം ഈ പേഴ്സണൽ ട്രെയിനിംഗ് ക്ലാസ് ആയിരുന്നെന്നും ഹിമ സോഷ്യൽ മീഡിയയിൽ കുറിച്ചു.
പക്ഷെ ട്രെയിനിംഗ് ചെയ്യുമോ എന്ന് ചോദിക്കുന്ന പലരും ഫ്രീ ആയി കിട്ടിയാൽ കൊള്ളാം എന്ന മനോഭാവത്തിൽ വരുന്നതിനെയും ഹിമ വിമർശിക്കുന്നു. ഫീസ് ചോദിക്കുമ്പോൾ കൊടുക്കുന്ന പ്രോഡക്ടിന്റെ മൂല്യം തനിക്ക് നല്ല നിശ്ചയം ഉണ്ടെന്നും നടി കുറിക്കുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
കുറച്ചു നാളുകളായി ഏറ്റവും കൂടുതൽ ചെയ്യുന്ന ജോലി പേഴ്സണൽ ട്രെയിനിംഗ് ആണ്… അഭിനയിക്കാൻ താത്പര്യം ഉള്ളവർക്കും, അഭിനയിക്കാൻ അവസരം കിട്ടിയിട്ടും അഭിനയിക്കാൻ അറിയാത്തവർക്ക് കോൺഫിഡൻസ് ഉണ്ടാക്കികൊടുക്കലും,
ആണ് ലോക് ഡൗണിലെ പ്രധാന വരുമാനം. കുറച്ചു പേര് അവരുടെ ടെൻഷൻ മാറ്റാൻ രഹസ്യം ആയി ട്രെയിനിംഗ് എടുത്തിട്ടുണ്ട്.
തീയേറ്റർ അതിനു പറ്റിയ ഒരു നല്ല ഉപാധി തന്നെയാണ്..അഭിനയം വളരെ ഈസി ആയി പറഞ്ഞു കൊടുക്കാൻ കഴിയുന്നത് ജീവിതത്തിലെ, പല ഘട്ടങ്ങളിലും ഉണ്ടായ അനുഭവങ്ങളുടെ വെളിച്ചത്തിൽ ആണ്..
കേൾക്കുമ്പോൾ ഈസി ആയി തോന്നാം..പക്ഷേ, അതിനു പിറകിൽ ഒരുപാട് വർഷത്തെ ത്യാഗങ്ങളും, ഒബ്സർവേഷനും ഉണ്ട്..
ഇഷ്ടമുള്ള വിഷയങ്ങൾ ആഴത്തിൽ പഠിക്കാൻ ശ്രമിച്ചതിൻ്റെ, ഫലം ആണ് ഇത്ര സിംപിൾ ആയി നിങ്ങൾക്ക് മുൻപിൽ എത്തിക്കുന്നത്..
മാത്രം അല്ല, ഒരിക്കൽ കറക്റ്റ് ചെയ്തു കഴിഞ്ഞാൽ ജീവിത കാലം മൊത്തം ഉപകാരപ്പെടുന്ന ഒന്നാണ് ഈ ആക്ടിംഗ് ട്രെയിനിംഗ്.. ട്രെയിനിംഗ് കഴിഞ്ഞവർക്ക് അത് ബോധ്യപ്പെട്ടിട്ടുണ്ട്..
ഇത് പറയുന്നത്, ട്രെയിനിംഗ് ചെയ്യുമോ എന്ന് ചോദിക്കുന്ന പലരും, ഫ്രീ ആയി കിട്ടിയാൽ കൊള്ളാം എന്ന മനോഭാവത്തിൽ വരുമ്പോൾ ഉള്ള, irriration ഒന്ന് എക്സ്പ്രസ്സ് ചെയ്യാൻ ആണ് … ഞാൻ ഫീസ് ചോദിക്കുമ്പോൾ കൊടുക്കുന്ന പ്രോഡക്ട് value എനിക്ക് നല്ല നിശ്ചയം ഉണ്ട്…
എൻ്റെ ജീവിതത്തിൽ പണം ഒരു പ്രശ്നം അല്ലാതെ ആകുമ്പോൾ ആണ് എനിക്ക് നിങ്ങൾക്ക് ഫ്രീ ആയി സേവനം ഇക്കാര്യത്തിൽ ചെയ്യാൻ മനസുണ്ടാകുക..
എന്നെ ഇഷ്ടമല്ലാത്ത ആളുകൾ ഉണ്ടാകും.. അവരുടെ നെഗറ്റീവ് ഇമ്പ്രഷൻ പലരുടെയും എന്നിലേക്ക് എത്തുന്ന വഴികളെ മുടക്കിയിട്ടും ഉണ്ട്…
എൻ്റെ കയ്യിലുള്ള ട്രെയിനിംഗ് എക്സ്പീരിയൻസ്, അത് നിങ്ങള്ക്ക് ഉണ്ടാക്കുന്ന change തന്നെയാണ് എൻ്റെ കോൺഫിഡൻസ്.. അത് മനസ്സിലാകുന്നവർ എൻ്റെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളവർ തന്നെ ആണ്… അവരോട് ചോദിക്കുക..
ഞാൻ ഒരു ഓൺലൈൻ ആക്ടിംഗ് ക്ലാസ്സ് സ്റ്റാർട്ട് ചെയ്യാൻ പോകുക ആണ്.. ഫീസ് ഉണ്ട്.. ഒപ്പം ഒരു relaxation sessions അവശ്യം ഉള്ളവർക്ക് മാത്രം… ഇൻബോക്സ് വഴി അന്വേഷിക്കുന്നവർ ഇത് ഒരു പരസ്യം ആയി എടുക്കണം…
എന്നെ അറിയുന്നവരും, എൻ്റെ ക്ലാസ്സിൽ ഇരുന്നിട്ടുള്ളവരും സപ്പോർട്ട് ചെയ്യും എന്ന് വിശ്വസിക്കുന്നു.. കൂടുതൽ ഒന്നും പറയാൻ ഇല്ല.. ഇത് അഹങ്കാരം അല്ല കേട്ടോ.. ആത്മവിശ്വാസം ആണ്..