ചാലക്കുടി: ഹിമാലയത്തിലേക്ക് ബൈക്കിൽ സാഹസികയാത്ര നടത്തി തിരിച്ചെത്തിയ പെണ്‍കുട്ടികൾക്ക് മനസ് എന്ന സംഘടനയുടെ നേതൃത്വത്തിൽ ടൗണിൽ സ്വീകരണം നൽകി. കൂടപ്പുഴ തൊഴുത്തുംപറന്പിൽ മണിക്കുട്ടന്റെ മകൾ അനഘ, ആറ്റപ്പാടം എലുവത്തിങ്കൽ ബേബിയുടെ മകൾ ആൻസി എന്നിവരാണ് ബൈക്കിൽ ഹിമാലയത്തിലേക്ക് സാഹസികയാത്ര നടത്തി തിരിച്ചെത്തിയത്.
കഴിഞ്ഞ ജൂണ്‍ രണ്ടിന് ഡൽഹിയിൽനിന്നാണ് യാത്ര ആരംഭിച്ചത്. സൗത്ത് ജംഗ്ഷനിലെത്തിയ പെണ്‍കുട്ടികളെ വാദ്യമേളങ്ങളോടെ സ്വീകരിച്ചു. ടൗണ്‍ ഹാൾ മൈതാനിയിൽ നൽകിയ സ്വീകരണയോഗത്തിൽ മനസ് പ്രസിഡന്റ് സി.കെ.പോൾ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കെ.എ.ഉണ്ണികൃഷ്ണൻ, നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ യു.വി.മാർട്ടിൻ, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ബിജി സദാനന്ദൻ, പ്രതിപക്ഷനേതാവ് വി.ഒ.പൈലപ്പൻ, മുൻ നഗരസഭ ചെയർപേഴ്സണ്‍ ഉഷ പരമേശ്വരൻ, മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയ് മൂത്തേടൻ, സഹകരണ ബാങ്ക് പ്രസിഡന്റുമാരായ ഒ.എസ്.ചന്ദ്രൻ, എം.എം.അനിൽകുമാർ, ഫുട്ബോൾ കോച്ച് ടി.കെ.ചാത്തുണ്ണി, ഷിബു വാലപ്പൻ, ജോഷി മാളിയേക്കൽ, സി.കെ.സുനിൽകുമാർ, മനേഷ് സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു.