
ഗോഹട്ടി: ക്വാറന്റൈൻ കേന്ദ്രങ്ങളിൽ കുഴപ്പങ്ങളുണ്ടാക്കുന്നവർക്കെതിരെ വധശ്രമത്തിന് കേസെടുക്കമെന്ന് ആസാം ആരോഗ്യമന്ത്രി ഹിമാന്ത ബിസ്വ. രണ്ട് ജില്ലകളിലെ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ രോഗികൾ ബഹളം ഉണ്ടാക്കിയതിനെ തുടർന്നായിരുന്നു മന്ത്രിയുടെ പ്രതികരണം.
പ്രശ്നക്കാർക്കെതിരെ വധശ്രമ കുറ്റം ചുമത്തി ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുക്കുമെന്ന് മന്ത്രി പറഞ്ഞു. ആരോഗ്യപ്രവർത്തകരുടെ ജോലി തടസപ്പെടുത്തുകയോ മോശമായി പെരുമാറുകയോ ചെയ്താൽ അവരെ അറസ്റ്റ് ചെയ്യും. ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം വധശ്രമത്തിന് കേസെടുക്കും- അദ്ദേഹം അറിയിച്ചു.
ക്വാറന്റൈൻ കേന്ദ്രങ്ങളിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ രോഗികൾക്ക് അക്കാര്യം തന്നെ നേരിട്ടറിയിക്കാമെന്നും മന്ത്രി കൂട്ടിച്ചേർത്തു.